ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു വികസിപ്പിച്ചെടുത്ത മൊബൈല്‍ കോവിഡ് ടെസ്റ്റിങ്ങ് ലാബ് ബെംഗളൂരു മെഡിക്കല്‍ കോളേജിന് കൈമാറി

ബെംഗളൂരു: കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ കഴിവതും വേഗം രോഗം നിര്‍ണ്ണയം നടത്തി ഫലമറിയുകയും പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു വികസിപ്പിച്ചെടുത്ത മൂന്ന് യൂണിറ്റ് മൊബൈല്‍ കോവിഡ് ടെസ്റ്റിങ്ങ് ലാബ് ബെംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറി. ഐ ഐ എസ് സിയിലെ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ് പ്രൊഫസര്‍ ഡോ. സായ് ശിവ ഗോര്‍ത്തിയുടെ നേതൃത്വത്തിലാണ് ഇത് വികസിപ്പിച്ചെടുത്തത്.

നിലവില്‍ കോവിഡ് സ്ഥിരീകരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഫലമറിയാന്‍ ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ മൊബൈല്‍ യൂണിറ്റില്‍ ശേഖരിച്ച സാംപിള്‍ പരിശോധിച്ച് മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ സവിശേഷത എന്ന് ഡോക്ടര്‍ സായ് ശിവ പറഞ്ഞു. ഒരേസമയം എണ്‍പത് ടെസ്റ്റുകള്‍ നടത്തി ഫലമറിയാന്‍ കഴിയുമെന്നും ഒരു ദിവസം പരമാവധി 320 പരിശോധനകള്‍ വരെ മൊബൈല്‍ ലാബില്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വാഹനങ്ങളുള്ള ഈ മൊബൈല്‍ യൂണിറ്റില്‍ ഒരെണ്ണം അതത് പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളുടെ തൊണ്ടയിലെ സ്രവം ശേഖരിക്കാനും, മറ്റ് രണ്ടു വാഹനങ്ങളിലൊന്നില്‍ ആര്‍എന്‍എ വേര്‍തിരിച്ചെടുക്കാനും, മറ്റൊന്നില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്താനുമാണ് സജ്ജമാക്കിയിട്ടുള്ളത്. കോവിഡ് 19 ഇന്ത്യയില്‍ പടരാന്‍ തുടങ്ങിയ മാര്‍ച്ച് മാസത്തില്‍ തന്നെ ഈ മൊബൈല്‍ യൂണിറ്റ് ഐ.ഐ.എസ്.സി യില്‍ സജ്ജമാക്കാന്‍ തുടങ്ങിയിരുന്നു. ഐ.സി.എം.ആര്‍. മെയ് 16ന് ഈ പദ്ധതിക്ക് അംഗീകാരവും നല്‍കി.

Main Topic : IISc mobile testing lab handed over to BMCRI


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം