കരിപ്പൂര്‍ വിമാന അപകടം; പൈലറ്റുമാര്‍ ഉള്‍പ്പെടെ മരണം 19 ആയി

കോഴിക്കോട് : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും ലാന്റിങ്ങിനിടെ തെന്നിമാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയും  സഹ പൈലറ്റ് അഖിലേഷും മരിച്ചവരില്‍ ഉള്‍പ്പെടുന്നു

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും 190 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ്സിന്റെ എഎക്സ്സ്ബി 1344 ബി 737 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.45 ഓടെ അപകടത്തില്‍ പെട്ടെത്. വീഴ്ചയില്‍ രണ്ടായി പിളര്‍ന്ന വിമാനത്തില്‍ നിന്ന് 88 പേരെ കോഴിക്കോട്ടേയും 74 പേരെ മലപ്പുറത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 10 കുട്ടികളടക്കം 184 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മുന്‍ഭാഗത്തുള്ള കുഴിയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. കുന്നു പുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം പതിച്ചത്. വിമാനത്തില്‍ നിന്നും തീ ഉയര്‍ന്നെങ്കിലും തീ പിടിക്കാത്തത് വന്‍ ദുരന്തം ഒഴിവായി. പൂക ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. എന്‍ഡിആര്‍എഫ്, അഗ്‌നി രക്ഷാ സേന എന്നിവര്‍ കൂടി ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Main Topic : Karipur Plane crash

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം