കര്‍ണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ബി ശ്രീരാമുലുവിന് കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചിതായി മന്ത്രി തന്നെയാണ്  ട്വിറ്ററിലൂടെ അറിയിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഞാന്‍ ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പെട്ടെന്ന് തന്നെ രോഗമുക്തി നേടുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതിനാല്‍ ആശങ്ക വേണ്ടെന്ന് എല്ലാവരോടുമായി ഞാന്‍ അറിയിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ 30 ജില്ലകളിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്കു തന്നെ രോഗം ബാധിച്ചിരിക്കുന്നു.അതുകൊണ്ട് തന്നെ ഞാന്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അസുഖം ഭേദമാവാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍ പരിശോധനക്ക് വിധേയരാവാനും അഭ്യര്‍ത്ഥിക്കുന്നു. ശ്രീരാമുലു ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ മന്ത്രിയാണ് ശ്രീരാമുലു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, മന്ത്രിമാരായ ബിസി പാട്ടീല്‍, സോമശേഖര, സി ടി രവി, ആനന്ദ് സിംഗ്, എന്നിവര്‍ക്കു പുറമെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കോവിഡ് സ്ഥിരീകരിച്ചവരില്‍പ്പെടുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം