ആന്ധ്രാപ്രദേശില്‍ കോവിഡ് കെയര്‍ സെന്ററില്‍ തീപിടുത്തം; പതിനൊന്ന് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററിലുണ്ടായ തീപിടുത്തത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. വിജവാഡയിലെ രമേഷ് ഹോസ്പിറ്റൽസ് കോവിഡ് രോഗികളെ ചികിത്സിക്കാനായി വാടകക്ക് എടുത്ത് കോവിഡ് കെയർ സെൻ്ററാക്കി മാറ്റിയ സ്വർണ പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. 30 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. അഗ്‌നി രക്ഷാ സേനയുടേയും പോലീസിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരുന്നു. അമ്പതോളം കോവിഡ് രോഗികള്‍ ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നു എന്നാണ് സൂചന.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,ആന്ധ്രാ ഗവർണർ വിശ്വഭൂഷൺ ഹരിചന്ദൻ, മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നിവര്‍ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്കുള്ള ചികിത്സ അടക്കം ലഭ്യമാക്കാനുള്ള സത്വര നടപടികൾ കൈകൊള്ളാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവ് നൽകി.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ആന്ധ്രാ പ്രദേശ്. രണ്ട് ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം മാത്രം 10,000 ത്തിലേറെ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം