ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുള്ള സംഘര്‍ഷം: മരണം മൂന്ന്, എസ് ഡി പി ഐ  നേതാവ് മുസമിന്‍ പാഷയടക്കം 150 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തു

ബെംഗളൂരു : ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡിജെ ഹള്ളി, കെജി ഹള്ളി, കാവല്‍ ബൈര സാന്ദ്ര എന്നിവിടങ്ങളിലായി നടന്ന സംഘര്‍ഷം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി കമ്മീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു. അക്രമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കമ്മീഷണര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരു ഈസ്റ്റിലെ കാവല്‍ ബൈര സാന്ദ്രയിലെ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിന് നേരെയും സ്റ്റേഷനു നേരെയുമാണ് അക്രമമുണ്ടായത്. നൂറ് കണക്കിന് പേരാണ് അക്രമം അഴിച്ചുവിട്ടത്.വീടിന് മുന്നിലും പോലീസ് സ്റ്റേഷന് മുന്നിലും നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചുവെങ്കിലും അക്രമകാരികള്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. 200 ഓളം വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. അസിസ്റ്റന്‍ന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 60 പോലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പോലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നാണ്. രണ്ടു പേര്‍ സംഭവസ്ഥലത്തു നിന്നും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അക്രമം മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ  നേതാവ് മുസമിന്‍ പാഷയടക്കം 150 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റിട്ട പുലികേശി നഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവായ നവീനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

സംഭവത്തെ മുഖ്യമന്ത്രി യെദിയൂരപ്പ അപലപിച്ചു. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയതായി അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ പ്രതികളില്‍ നിന്നും ഈടാക്കും. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലിസിന്റെ കൂടുതല്‍ യൂണിറ്റ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അഞ്ച് കമ്പനി സിആര്‍പിഎഫ് യൂണിറ്റ് സംസ്ഥാനത്ത് എത്തി. ഹൈദരാബാദില്‍ നിന്നും മൂന്ന് യൂണിറ്റും ചെന്നൈയില്‍ നിന്നും രണ്ട് യൂണിറ്റുമാണ് എത്തിയത്.

അതേ സമയം അക്രമം കൃത്യമായ ആസൂത്രണത്തെ തുടര്‍ന്നാണെന്ന് ബിജെപി ആരോപിച്ചു. എസ്ഡിപിഐയും പി എഫ് ഐ യുമാണ് അക്രമത്തിന് പിന്നിലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഉപമുഖ്യമന്ത്രിയുമായ അശ്വത് നാരായണന്‍ പറഞ്ഞു.
സംഘര്‍ഷ പ്രദേശത്ത് ശാന്തിയും സമാധാനവും കൊണ്ടുവരാനുള്ള നടപടികള്‍ക്ക് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമകാരികള്‍ക്കെതിരെ ശക്തമാ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം