കാസറഗോഡ്-കർണാടക അതിർത്തിയിലെ സ്ഥിരം യാത്ര: ആർടി- പിസിആർ പരിശോധന നടത്തിയവർക്ക് 21 ദിവസ പാസ് അനുവദിക്കും

കാസറഗോഡ് : മംഗളൂരുവിലും മറ്റിടങ്ങളിലേക്കും കേരള കർണാടക അതിർത്തി കടന്നുള്ള യാത്രക്ക് നിബന്ധനകളേടെ സ്ഥിരം യാത്രാ പാസ് അനുവദിക്കുമെന്ന് കാസറഗോഡ് ജില്ലാ കലക്ടർ ഡോ. ഡി സജിത്ത് ബാബു ജില്ലാതല കോറോണ കോർ കമ്മിറ്റി യോഗത്തിൽ അറിയിച്ചു. ഇത്തരത്തിൽ സർക്കാർ അംഗീകരിച്ച റെഗുലർ പാസ് സംവിധാനത്തിൽ മാത്രമേ ജില്ലയിൽ നിന്ന് കർണാടകയിലേക്കുള്ള സ്ഥിരം യാത്ര അനുവദിക്കുകയുള്ളുവെന്നും കലക്ടർ പറഞ്ഞു.

ആർടി -പിസിആർ പരിശോധന നടത്തി ലഭിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും പാസ് അനുവദിക്കുക. 21 ദിവസ കാലാവധിയാണ് പാസിനുള്ളത്. 21 ദിവസം തികയുമ്പോൾ വീണ്ടും ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ഹാജരാക്കണം.
നേരത്തെ ഏഴു ദിവസത്തിലൊരിക്കൽ ആൻ്റിജൻ പരിശോധന നടത്തിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അതിർത്തി കടന്നുള്ള യാത്രക്ക് സ്ഥിരം പാസുകൾ അനുവദിച്ചിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം