ബെംഗളൂരു അക്രമത്തിൽ രജിസ്റ്റർ ചെയ്തത് ഏഴ് എഫ്ഐആർ

ബെംഗളൂരു : ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലി കഴിഞ്ഞ ദിവസം ബെംഗളൂരു ഈസ്റ്റിലുണ്ടായ അക്രമസംഭവങ്ങളിൽ ഏഴ് എഫ്ഐആറുകൾ പോലിസ് രജിസ്റ്റർ ചെയ്തു. ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട പി നവീന് എതിരെ നൽകിയ പരാതിയിൽ ഒന്നും, സംഘർഷത്തിൻ്റെ ഭാഗമായുള്ള അക്രമസംഭവങ്ങളിൽ ആറ് എഫ് ഐ ആറുകളുമാണ് രജിസ്റ്റർ ചെയ്തത്.  ഡി ജെ ഹള്ളി, കെ ജി ഹള്ളി എന്നീ സ്റ്റേഷനുകളിലായിട്ടാണ് ഏഴു കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് നവീൻ്റെ  പോസ്റ്റ് ഫേസ് ബുക്കിൽ പ്രത്യക്ഷമാകുന്നത്.  ഇതോടെ നവീനെതിരെ പരാതി നൽകാൻ ഇപ്പോൾ അറസ്റ്റിലായ എസ്ഡിപിഐയുടെ അഞ്ചോളം നേതാക്കൾ പോലിസ് സ്റ്റേഷനിലെത്തി. നവീനെ രാത്രി എട്ടുമണിയോടെ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ കൂടുതൽ പേർ സ്റ്റേഷനിലെത്തി നവീനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്നാണ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കേശവ മൂർത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള പ്രഥമ വിവര റിപ്പോർട്ട്.
നവീനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. വാഹനങ്ങൾക്ക് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. സ്റ്റേഷനിലെത്തിയ അക്രമികൾ ജനൽ ചില്ലുകൾ നശിപ്പിക്കുകയും പോലീസുകാരിൽ നിന്ന് ആയുധം പിടിച്ചെടുക്കാനും ശ്രമിച്ചു. എംഎൽഎ  അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിന് തീയിടുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ആൾക്കൂട്ടം പിരിഞ്ഞു പോകണമെന്ന് പോലീസ് മൈക്കിലൂടെ വിളിച്ചു പറഞ്ഞെങ്കിലും അനുസരിച്ചിരുന്നില്ല. തുടർന്നാണ് അക്രമികൾക്ക് നേരെ ലാത്തിച്ചാർജും വെടിവെപ്പും നടന്നത്. വെടിവെപ്പിൽ വാജിദ് ഖാൻ (19) സെയിത് യാഷിൻ പാഷ (21) സെയ്ത് ഷെയിഖ് (24) എന്നിവരാണ്  കൊല്ലപ്പെട്ടത്. കണ്ടാലറിയുന്ന 300 ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 22 പേരാണ് മുഖ്യ പ്രതികളായി എഫ് ഐആറിൽ ഉള്ളത്.
അതേ സമയം അക്രമസംഭവങ്ങൾ അരങ്ങേറിയ  പ്രദേശങ്ങളിൽ ഇപ്പോൾ സ്ഥിതി സമാധാനപരമാണ്. കനത്ത പോലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിക്ക് ശേഷം മറ്റു അക്രമ സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല. ഡിജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഏർപ്പെടുത്തിയ കർഫ്യൂ ആഗസ്ത് 15 ന് രാവിലെ ആറു വരെ ദീർഘിപ്പിച്ചു. ബെംഗളൂരുവിലെ മറ്റിടങ്ങളിൽ 144 പ്രകാരമുള്ള നിരോധനാജ്ഞയും ആഗസ്ത് 15ന് രാവിലെ 6 മണി വരെ തുടരും.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം