ഓണക്കാലത്ത് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കേരള എസ് ആർടിസി

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് ഓണത്തിന് നാട്ടിലേക്കെത്താനായി കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസുകൾ പുനരാരംഭിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഇന്ന് ഓൺലൈൻ വഴി നടത്തിയ പത്രസമ്മേളനത്തിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഓണക്കാലം മുന്‍ക്കൂട്ടിയാണ് ബെംഗളൂരു- മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ തുടങ്ങുന്നത്. റിസര്‍വേഷനുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യ സര്‍വീസുകള്‍.പത്ത് ശതമാനം അധിക നിരക്കും END to END ചാര്‍ജും യാത്രക്കാരില്‍ നിന്നും ഈടാക്കും. ടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ വെബ് സൈറ്റായ  http://www.online.keralartc.com   ലൂടെ 15.08.2020 മുതൽ ലഭ്യമാകും..

യാത്ര ചെയ്യേണ്ടവർ കോവിഡ് ജാഗ്രത പോർട്ടലിൽ (http://covid19jagratha.kerala.nic.in ) രജിസ്റ്റർ ചെയ്യണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും യാത്രയെന്നും മന്ത്രി പറഞ്ഞു. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്. യാത്രക്കാർ മാസ്ക് ധരിക്കുകയും സാനിറ്റൈൻ ഉപയോഗിക്കുകയും വേണം.യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് മുൻപായി തങ്ങളുടെ മൊബൈലിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ മതിയായ യാത്രക്കാരില്ലെങ്കിൽ സർവീസ് റദ്ദു ചെയ്യുകയോ തമിഴ് നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ സർവീസിന് അനുമതി നിഷേധിക്കുകയോ ചെയ്താൽ യാത്രക്കാർക്ക് തുക മടക്കി നൽകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിലാണ് സർക്കാർ അന്തർ സംസ്ഥാന ബസ് സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാല്‍ ഓണക്കാലം കണക്കിലെടുത്ത് വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുകയായിരുന്നു.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം