ബെംഗളൂരു കലാപത്തിന് പിന്നിൽ കോൺഗ്രസ്സും-എസ് ഡി പി ഐയുമെന്ന് ബിജെപി

ബെംഗളൂരു: ഒരാഴ്ച മുമ്പ് ബെംഗളൂരുവിലെ പുലികേശി നഗറിലുണ്ടായ കലാപത്തിന് പിന്നിൽ കോൺഗ്രസ്സും, എസ്.ഡി.പി.ഐയുമാണെന്ന് ബിജെപി. കലാപത്തിന് പിന്നിലുള്ള കാരണം കണ്ടെത്താൻ ബിജെപി രൂപം നൽകിയ വസ്തുതാന്വേഷണ സംഘാംഗം അരവിന്ദ് ലിംബാവലി കലാപബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

“ഇനിയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ട്. എന്തായാലും കലാപത്തിനു പിന്നിൽ കോൺഗ്രസ്സിൻറ കൈകളാണെന്നാണറിയുന്നത്. അതിനായി അവർക്ക് എസ്. ഡി. പി. ഐ യുടെ പിന്തുണയും ലഭിച്ചു. ഈ കേസിൽ സാക്ഷി പറയാൻ ഞാൻ സന്നദ്ധനാണ്. എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് കലാപകാരികൾ എങ്ങിനെയാണ് അഗ്നിക്കിരയാക്കിയെതെന്ന് നാം കണ്ടു. സംഭവ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നു എങ്കിൽ എന്താകുമായിരുന്നു സ്ഥിതി?” ലിംബാവലി ചോദിച്ചു. വിശദമായ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ക് ഉടൻ അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

“പ്രാഥമികാന്വേഷണത്തിൽ കലാപം നടന്നത് മുൻകൂട്ടി ആസൂത്രണം ചെയ്തതിൻറ അടിസ്ഥാനത്തിലാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഇത് ആകസ്മികമായി ഉണ്ടായ ഒരു സംഭവമാണെന്ന് തോന്നുന്നില്ല. എംഎൽഎ ക്കും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരേ നടന്നത് സംഘടിതാക്രമണമായിരുന്നു . പോലിസിനും, അഗ്നിശമന സേനക്കും അവിടെ എത്തിച്ചേരാനാവാത്ത വിധം കലാപകാരികൾ മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ 8000-10000 ആളുകൾ പ്രദേശത്ത് ഒരേ സമയം തടിച്ചു കൂടുക എന്നുള്ളത് തികച്ചും ആസുത്രിതമല്ലാതെ മറ്റെന്താണ്”? കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ ശൈഥില്യമാണോ, അതൊ ആ പാർട്ടിയുടെ ദളിതരോടുള്ള സമീപനമാണോ ഇത് എന്നുള്ളത് അറിയേണ്ടതുണ്ട്.’ ലിംബാവലി കൂട്ടിച്ചേർത്തു.

വസ്തുതാന്വേഷണ സംഘത്തിന്റെ മറ്റൊരു അംഗവും ബാംഗ്ലൂർ സെൻട്രൽ എം.പി.യുമായ പി.സി. മോഹൻ അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞു. “ഒരു വശത്ത് കലാപകാരികൾ എംഎൽഎ യുടെ വീട് കത്തിക്കുന്നു. മറുവശത്ത് അമ്പലം സംരക്ഷിക്കാൻ കാവൽ നിൽക്കുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തത് തന്നെയെന്നാണെന്നാണ്.” മോഹൻ പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് മുൻ ഉപമുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായ ജി പരമേശ്വരയുടെ നേതൃത്വത്തിൽ രൂപം കൊണ്ട വസ്തുതാന്വേഷണ സംഘം കലാപം നടന്നത് പോലിസിൻറ കാര്യക്ഷമതയില്ലായ്മയും, ഇന്റലിജൻസ് വീഴ്ചയും കൊണ്ടാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, മുൻ മന്ത്രിയും, കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗ്ഗെ, എന്തിനാണ് ബിജെപി കലാപ ബാധിത പ്രദേശത്തേക്ക് പ്രത്യേക സംഘത്തെ അയച്ചെതെന്ന് സർക്കാരിനോട് ചോദിച്ചു. “അതിനർത്ഥം ബിജെപി സ്വന്തം സർക്കാരിനേയോ, ആഭ്യന്തര വകുപ്പിനേയോ വിശ്വസിക്കുന്നില്ലെന്നാണോ? അതോ, കലാപത്തെക്കുറിച്ച് പോലിസ് അന്വേഷണ റിപ്പോർട്ടിനൊപ്പം ബിജെപി റിപ്പോർട്ടും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാനാണോ? അതല്ല, മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തൊടുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള തന്ത്രമോ?” ഖാർഗ്ഗെ ട്വീറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം