പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു

വാഷിങ്ടൻ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. അമേരിക്കയിലെ ന്യൂജേഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ തനത് ആലാപന ശൈലിയിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ പണ്ഡിറ്റിനെ തേടി നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാരത്ന, മാസ്റ്റർ ദീനാഘോഷ് മംഗേഷ്‌കർ പുരസ്‌‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാർവാർ സംഗീത് രത്ന അവാർഡ്, ഭാരത് മുനി സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്‌ളാസിക്കൽ രംഗത്തെ പാട്ടുകാരിൽ പ്രധാനിയാണ് ജസ്‌രാജ്. വിദേശങ്ങളിൽ അടക്കം നിരവധി സംഗീത സ്കൂളുകൾ ഇദ്ദേഹത്തിന്റെതായുണ്ട്. കേരളത്തിലെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, ജസ്‌രാജിന്റെ പ്രമുഖ ശിഷ്യനാണ്.

ഹരിയാനയിലെ ഹിസാറിൽ 1930ലാണ് ജനനം. അച്ഛൻ പണ്ഡിറ്റ് മോതിറാം. അച്ഛൻറ കീഴിൽ പതിനാലാം വയസ്സ് മുതലാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് ജ്യേഷ്ഠൻ പണ്ഡിറ്റ് പ്രതാപ് നാരായണൻറ ശിക്ഷണത്തിൽ തബലയിലും പരിശീലനം നേടി. ഹിന്ദി സിനിമാരംഗത്തെ പ്രശസ്‌തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ് ജസ്രാജിന്റെ പത്‌നി. മക്കൾ: ശാരംഗദേവ് പണ്ഡിറ്റ്, ദുർഗ.

“ഇന്ത്യൻ സാംസ്കാരിക മണ്ഡലത്തിന് ഒരു വലിയ വിടവാണ് പണ്ഡിറ്റ് ജസ് രാജിൻറ വേർപാടുമൂലം ഉണ്ടായിട്ടുളളത്. തന്റേതായ ആലാപന ശൈലിയിലൂടെ അദ്ദേഹം മറ്റുള്ളവരിൽ നിന്നും വേറിട്ടു നിന്നു എന്ന് മാത്രമല്ല മറ്റു പല ശാസ്ത്രീയ ഗായകർക്കും അദ്ദേഹം വ്യത്യസ്തനായ ഗുരുവും വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തേയും, ലോകമെങ്ങുമുള്ള ആരാധകരേയും ഞാൻ എൻറ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി”.പണ്ഡിറ്റ് ജസ് രാജിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.

പണ്ഡിറ്റിനോടുള്ള ആദരസൂചകമായി കഴിഞ്ഞ വർഷം സെപ്തംബർ 23 ന് ഇന്റർനാഷണൽ ആസ്ട്രോണോമിക്കൽ യൂണിയൻ( IAU) ചൊവ്വക്കും, വ്യാഴത്തിനും ഇടക്കുള്ള ഒരു ചെറിയ ഗ്രഹത്തിന് പണ്ഡിറ്റ് ജസ് രാജ് എന്ന് നാമകരണം ചെയ്തിരുന്നു. അതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പണ്ഡിറ്റ് ജസ് രാജ് പറഞ്ഞതിങ്ങനെ “ഇത് എനിക്ക് സ്വപ്നം കാണാവുന്നതിലപ്പുറമാണ്. ഈ ബഹുമതി തീർച്ചയായും ദൈവാനുഗ്രഹമാണ്. ഈ ചെറിയ ഗ്രഹവും, വ്യാഴവും ( ഹിന്ദു ജ്യോതിഷ പ്രകാരം ഗുരു) തമ്മിലുള്ള ബന്ധം എൻറ ഗുരുക്കന്മാർ എന്നെ അനുഗ്രഹിച്ചിരിക്കുന്നു എന്നതിൻറ സൂചനയാണ്. സംഗീതം സ്നേഹം പടർത്തുന്നു. ആളുകളെ ഒന്നിപ്പിക്കുന്നു. ഈ ബഹുമതിയിൽ ഞാൻ വിനയാന്വിതനാണ്. പക്ഷെ ഇത് ദിവ്യമായ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് മാത്രം അവകാശപ്പെട്ടതാണ്. ജയ് ഹൊ.”

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം