കോവിഡ് ചികിത്സക്ക് ബെല്ലാരിയിൽ മ്യൂസിക്ക് തെറാപ്പിയും

ബെംഗളൂരു : കോവിഡ് ചികിത്സക്ക് മ്യൂസിക്ക് തെറാപ്പിയുമായി ബെല്ലാരി ജില്ലാ ഭരണകൂടം. കോവിഡ് ചികിത്സയിലുള്ള രോഗികൾ സന്തോഷത്തോടെ പാട്ടു പാടുന്നതും കൈകൊട്ടുന്നതുമായ വീഡിയോ ദൃശ്യങ്ങൾ ബെല്ലാരി ഡെപ്യൂട്ടി കമ്മീഷണർ എസ് നകുൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. പ്രായമായ രോഗികൾ ഉൾപ്പെടെ പാട്ടു പാടുന്നതും കൈകൊട്ടുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബോളിവുഡ് ഗാനത്തിന് ഒപ്പം ചുവടുകൾ വെക്കുന്നതിൽ പ്രായമായ രോഗികളുമുണ്ട്.

കന്നഡ, ഹിന്ദി, ഇംഗ്ലിഷ് പാട്ടുകൾ ആലപിക്കാനും ചുവടുവെക്കാനും നിരവധി പേരാണ് തയ്യാറായതെന്ന് കമ്മീഷണർ പറഞ്ഞു. മ്യൂസിക്ക് തെറാപ്പിക്കൊപ്പം യോഗയും ശ്വസന വ്യായാമങ്ങളും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ ബെല്ലാരി ട്രോമാ കെയർ ആശുപത്രിയിലെ ഡോക്ടർമാർ കോവിഡ് കെയർ സെൻ്ററിലെ രോഗികൾക്ക് ദേശീയ ഗാനം ആലപിച്ച് ലളിതമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നു. കൂടാതെ ആഗസ്ത് ആദ്യവാരത്തിൽ ഒരു യുവ ഡോക്ടർ തൻ്റെ ജന്മദിനം രോഗികൾക്കൊപ്പം ആഘോഷിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കർണാടകയിൽ ബെംഗളൂരു അർബൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ്
രോഗികൾ ചികിത്സയിലുള്ള ജില്ലയാണ് ബെല്ലാരി. കഴിഞ്ഞ ദിവസം 406 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതു വരെ 17679 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം