ബെംഗളൂരു അക്രമം; അന്വേഷണം കോർപ്പറേഷൻ കൗൺസിലർമാരിലേക്ക്

ബെംഗളൂരു : ഫേസ് ബുക്ക് പോസ്റ്റിനെ തുടർന്ന് ബെംഗളൂരു ഈസ്റ്റിലുണ്ടായ അക്രമത്തിൽ അന്വേഷണം ബെംഗളൂരു കോർപ്പറേഷൻ കൗൺസിലർമാറിലേക്ക്. മുനീശ്വര നഗർ വാർഡ്‌ കോർപ്പറേറ്റർ സാജിദ സയിദിൻ്റെ ഭർത്താവ് സയ്ദ് നാസറിനെയാണ് കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്. പുലികേശിനഗർ എം എൽ എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ പരാതിയിലാണ് സയ്ദ് നസീറിനെ ചോദ്യം ചെയ്തത്. ഇയാളുടെ ഫോൺ പിടിച്ചെടുത്തു. അക്രമത്തിന് പാർട്ടിയിലെ മൂന്ന് കൗൺസിലർമാർ ഗൂഢാലോചന നടത്തിയിരുന്നെന്ന് നേരത്തെ മൂർത്തി ആരോപിച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി നേരത്തെ മറ്റൊരു കൗൺസിലറുടെ ഭർത്താവ് കലിം പാഷ പോലീസ് അറസ്റ്റിലായിരുന്നു. അക്രമം നടന്ന ഡിജെ ഹള്ളിയിലെ കോൺഗ്രസ്സ് കൗൺസിലറും മുൻ മേയറുമായ സമ്പത്ത് രാജിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.സംഭവത്തിൽ അറസ്റ്റിലായ എസ്ഡിപിഐ നേതാവ് മുസമിൽ പാഷയെ അക്രമം നടക്കുന്നതിന് മുമ്പ് 15 ഓളം തവണ സമ്പത്ത് വിളിച്ചിരുന്നെന്നാണ് പോലീസിന് കിട്ടിയ വിവരം. സംഭവവുമായി ബന്ധപ്പെട്ട് 80000 ത്തോളം ഫോൺ വിളികളാണ് പോലീസ് പരിശോധിക്കുന്നത്.

കേസിൽ ഇതുവരെ 350 ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 61 പേർക്കെതിരെ യുഎപിഎ കുറ്റം ചുമത്തിയിട്ടുണ്ട്.

ആഗസ്ത് 11 ന് രാത്രിയാണ് കലാപം അരങ്ങേറിയത്. എം എൽ എ ശ്രിനിവാസ മൂർത്തിയുടെ വീട് അഗ്നിക്കിരയാക്കുകയും കെ ജി ഹളളി, ഡി ജെ ഹള്ളി പോലിസ് സ്റ്റേഷനുകൾ ആക്രമിക്കുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം