ഓൺലൈനിൽ ലഹരിമരുന്ന് വാങ്ങിയ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : വിദേശത്തു നിന്നും ഓൺലൈനിൽ ലഹരി മരുന്നുകൾ വാങ്ങിയ യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശിയായ കെ റഹ്മാൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈയിൽ ഓൺലൈനിൽ ജർമനിയിൽ നിന്നാണ് ഇയാൾ മയക്കുമരുന്നായ എംഡിഎംഎ ഓർഡർ ചെയ്തത്. 750 ഗുളികളാണ് ഇയാൾ ഡാർക്ക് വെബ്ബ് ന്നെ വെബ് സൈറ്റിലൂടെ ഓർഡർ ചെയ്തത്. പാക്കറ്റിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഗുളികകൾ കണ്ടെത്തിയത്. തുടർന്നുണ്ടായ അന്വേഷണത്തിൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിതാൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പോലിസ് പുറത്ത് വിട്ടിട്ടില്ല. ബെംഗളൂരുവിലെ കോളേജ് വിദ്യാർത്ഥികൾക്കും വിവിധ ഡാൻസ് പാർട്ടികൾക്കും എംഡിഎംഎ എത്തിച്ചു നൽകുന്ന ആളാണ് റഹ്മാനെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് കീഴിൽ വിതരണക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം