കോവിഡ് ആരോപിച്ച് രോഗിക്ക് ഇരുപതോളം ആശുപത്രികൾ ചികിത്സ നിഷേധിക്കുകയും രോഗി മരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി

ബെംഗളൂരു: കോവിഡ് ബാധിതനല്ലാത്ത രോഗിക്ക് സർക്കാർ ആശുപത്രിയടക്കം ഇരുപതോളം ആശുപത്രികൾ ചികിത്സ നിഷേധിക്കുകയും രോഗി മരണപ്പെടുകയും ചെയ്​ത സംഭവത്തിൽ ചീഫ് ജസ്റ്റിസ് ശ്രീനിവാസ് ഓഖ സർക്കാരിനോട് ഇതേപ്പറ്റി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.സംഭവത്തിൽ കർണാടക ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി.

കമലനഗർ നിവാസി ചിക്കനരസയ്യയാണ് ത​​ൻ്റെ മരുമകൻ ചേതൻ കുമാറിന് കൃത്യമായ ചികിത്സ ലഭിക്കാഞ്ഞതിനെ തുടർന്ന് മരിക്കാനിടയായതും തുടർന്ന് തൻ്റെ കുടുംബം അനുഭവിച്ച യാതനകളേയും കുറിച്ചും വിശദമായി ഹൈക്കോടതിക്ക് കത്തയച്ചത്.

ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് ചേതൻ കുമാറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സക്കായി നിരവധി സർക്കാർ-സ്വകാര്യ ആശുപത്രികളെ സമീപിച്ചുവെങ്കിലും അവരാരും രോഗിയെ അഡ്മിറ്റ് ചെയ്യാൻ കൂട്ടാക്കിയില്ല. കോവിഡ് 19 പരിശോധന നടത്താതെ അഡ്മിറ്റ് ചെയ്യാൻ പറ്റില്ലെന്നായിരുന്നു ചില ആശുപത്രി അധികൃതർ പറഞ്ഞതെങ്കിൽ, ചിലർ അവരുടെ പക്കൽ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഇല്ലെന്ന് പറഞ്ഞായിരുന്നു പ്രവേശനം നിഷേധിച്ചത്.

ചേതൻ കുമാറിന് കോവിഡ് പരിശോധന നടത്താനായി ബന്ധുക്കൾ മല്ലേശ്വരം കെ.സി.ജനറൽ ആശുപത്രിയെ സമീപിച്ചെങ്കിലും അന്നേ ദിവസം പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധനക്കായി നീക്കി വച്ചതിനാൽ ചേതൻ കുമാറിനെ പരിശോധിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

പിറ്റേന്ന് രാജാജി നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചേതൻ കുമാറിൻറ സ്രവം പരിശോധനക്കായി എടുത്തു. നെലമംഗലയിലെ ആശുപത്രിയിൽ ഐസോലേഷൻ വാർഡുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ചേതനുമായി അവിടെ എത്തിയെങ്കിലും വെന്റിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ അവരെ അവിടെ നിന്നും തിരിച്ചയച്ചു.

തിരികെ സിറ്റിയിലെത്തിയ ഇവർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശനം ലഭിച്ചെങ്കിലും ജൂലൈ രണ്ടിന് രാത്രി ചേതൻ മരിക്കുകയും ചെയ്തു.

സ്രവം പരിശോധനക്കായി എടുത്ത രാജാജി നഗറിലെ ആശുപത്രിയിലെ റിപ്പോർട്ട് പ്രകാരം ചേതൻ കുമാർ കോവിഡ് നെഗറ്റീവ് ആണ്. എന്നാൽ കുമാറിനെ അവസാനം അഡ്മിറ്റ് ചെയ്ത ആശുപത്രിയിലെ റിപ്പോർട്ടിൽ കോവിഡ് പോസിറ്റീവും.

കത്തിൽ വിവരിച്ച പ്രകാരമാണ് കാര്യങ്ങൾ നടന്നതെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം