കേരള സമാജം ഓണ്‍ലൈന്‍ പൂക്കള മത്സരം

ബെംഗളൂരു : കേരള സമാജത്തിന്റെ ഓണ്‍ലൈന്‍ പൂക്കള മത്സരം ഈ മാസം 30 ന്. രാവിലെ 10 മണി മുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ് മത്സരം. ഓണ്‍ലൈന്‍ വഴിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. കേരള സമാജം മല്ലേശ്വരം സോണാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നഗരത്തിലെ കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍ പൂക്കളമൊരുക്കി മത്സരത്തില്‍ പങ്കെടുക്കാം. മുന്‍കൂട്ടി ഡിസൈന്‍ തയ്യാറാക്കാന്‍ പാടില്ല. മത്സരാര്‍ത്ഥികള്‍ 9.30 ന് ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 4 X 4 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് വരെ പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപയും ഒ.കെ.എം രാജേഷ് മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 5000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 3000 രൂപയും ട്രോഫിയും പ്രോത്സാഹന സമ്മാനമായി 1000 രൂപയും ട്രോഫിയും നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ മല്ലേശ്വരം സോണ്‍ കണ്‍വീനര്‍ രാജഗോപാല്‍ എന്നിവര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ ആഗസ്ത് 29 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
9916 674 387
9343573 774

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം