ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ യുവാക്കൾ സഞ്ചരിച്ച കാർ ലോറിയിലിടിച്ച് തകർന്നു മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്

ബെംഗളൂരു: സുഹൃത്തുക്കളിൽ ഒരാളുടെ മുത്തശ്ശിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കുനിഗലിലേക്ക് പോയ യുവാക്കൾ സഞ്ചരിച്ച കാർ
ബെംഗളൂരു – മംഗളൂരു ദേശീയ പാതയിലെ നെലമംഗലയിൽ വെച്ച് എതിരെ വരികയായിരുന്ന ലോറിയിടിച്ച് തകർന്നു മൂന്ന് പേർ മരിച്ചു. രണ്ടു പേർ സംഭവ സ്ഥലത്തും, ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരമണിക്കാണ് അപകടം സംഭവിച്ചത്. പുരുഷോത്തം(22), ചന്ദ്രു(22), നവീൻ(21) എന്നിവരാണ് മരിച്ചത്. ഇവർ മൂവരും മഞ്ജുനാഥ് നഗർ സ്വദേശികളാണ്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന തുംക്കൂർ ടിപ്ടൂർ സ്വദേശി ആദിത്യ (19) സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. അമിത വേഗതയിൽ കാറോടിച്ചിരുന്ന പുരുഷോത്തമന് നിയന്ത്രണം നഷ്ടപ്പെടുകയും എതിരെ വന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു എന്നാണറിയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മരിച്ച മൂന്ന് പേരെയും പുറത്തെടുക്കാൻ പോലിസിന് രണ്ടു മണിക്കൂറോളം പ്രയത്നിക്കേണ്ടി വന്നു. ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

തുംക്കൂർ ജില്ലയിലെ യെഡിയൂരിൽ നിന്നും ബെംഗളൂരുവിലേക്ക് എൽ.പി.ജി. സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം