വാഹനങ്ങൾക്ക് പുക സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രജിസ്ട്രേഷൻ താത്കാലികമായി റദ്ദാക്കാം

ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (പിയുസി-പൊല്യൂഷൻ അണ്ടർ കൺട്രോൾ) ഇല്ലെങ്കില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കണണമെന്ന് സുപ്രീം കോടതി. പുക സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്കെതിരെ നിയമ പരമായ നടപടികള്‍ സ്വീകരിക്കാം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്റ് ചെയ്യല്‍, മൂന്ന് മാസത്തോളമുള്ള തടവ് ശിക്ഷ, 10000 രൂപ പിഴ, മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കല്‍, ആറു മാസത്തെ തടവും 10000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷകള്‍. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് താല്‍ക്കാലികമായിരിക്കണം. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കണമെന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാനും ഇന്ധനം ലഭ്യമാക്കാതിരിക്കാനും ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍ജിടി) ഭോപാല്‍ മേഖല ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. അതേ സമയം പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കാന്‍ നിര്‍ദ്ദേശിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യണമെന്ന 2015 ആഗസ്തിൽ പുറപ്പെടുവിച്ച ദേശീയ ഹരിത ട്രിബ്യൂണൽ വിധിക്ക് പുറമേ ഇതു പാലിക്കും വരെ 25 കോടി രൂപ കെട്ടിവെക്കാനും ട്രിബ്യൂണൽ മധ്യ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ  നിലവിൽ ദേശീയ ഹരിത ട്രിബ്യൂണലിന് ഇത്തരമൊരു ഉത്തരവിറക്കാനുള്ള അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം