ലഹരി മരുന്ന് കേസ്; അന്വേഷണം സിനിമ മേഖലയിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍, നടി രാഗിണി ദ്വിവേദിക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

ബെംഗളൂരു: മലയാളികളുള്‍പ്പെട്ട ലഹരിമരുന്ന് കടത്ത് കേസില്‍ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കന്നഡ സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് ലഹരിമരുന്നുകള്‍ എത്തിച്ചിച്ചു നല്‍കിയെന്ന സൂചനകളോടെ ഗോവ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തിയിരുന്ന യുവാവിനെ ഇന്നലെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടികൂടി. ഗോവയിലെ ഒരു റിസോര്‍ട്ടില്‍ ഡ്രൈവറായ എഫ് അഹമ്മദ് (30) ആണ് പിടിയിലായത്. കന്നഡ സിനിമ മേഖലയില്‍ വന്‍ തോതില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിറകെയാണ് അറസ്റ്റ്

ഇന്ദ്രജിത്ത് ലങ്കേഷ്
രാഗിണി ദ്വിവേദി

അതേ സമയം ലഹരിമരുന്ന് കടത്തില്‍ പിടിയിലായവരുമായി ബന്ധം പുലര്‍ത്തിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത നടി രാഗിണി ദ്വിവേദിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഇന്ദ്രജിത്ത് ലങ്കേഷില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇന്ദ്രജിത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിയോട് ഹാജരാവാന്‍ വേണ്ടി സിസിബി സമന്‍സ് നല്‍കിയത്.

മയക്കുമരുന്നു കേസില്‍ ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ബെംഗളൂരു അഡീഷണല്‍ സിറ്റി ആന്റ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിബിക്ക് പുറമേ നഗരത്തിലെ ലഹരിമരുന്ന് കേസില്‍ സെന്‍ട്രല്‍ ക്രൈബ്രാഞ്ചും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

അറസ്റ്റിലായ അനുപ് മുഹമ്മദ്, അനിഘ, റിങ്കേഷ് രവീന്ദ്രന്‍ എന്നിവര്‍

ആഗസ്ത് 21 ന് ബെംഗളൂരു കമ്മനഹള്ളിയില്‍ വെച്ച് മലയാളിയായ അനുപ് മുഹമ്മദ് അറസ്റ്റിലായതോടെയാണ് അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ച് ബെംഗളൂരു പോലീസിന് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് റിങ്കേഷ് രവീന്ദ്രന്‍, അനിഘ എന്നിവര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 96 എംഡിഎംഎ ഗുളികകളും, 180 എല്‍എസ്ഡി സ്റ്റാമ്പുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ബിറ്റ് കോയിന്‍ ഇടപാടിലൂടെയാണ് ഇവര്‍ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്.

നിരോധിത മയക്കു മരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി എന്നിവ രാജ്യത്ത് വില്‍പ്പന നടത്തുന്ന രാജ്യാന്തര സംഘത്തെ പിടികൂടാനായി ബെംഗളൂരുവിന് പുറമെ ന്യൂ ഡെല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളിലും പരിശോധനകള്‍ തുടരുകയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നും ഡാര്‍ക് നൈറ്റ് വഴിയാണ് പിടിയിലായ അഹമ്മദ് ലഹരി മരുന്നുകള്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം