ബെംഗളൂരു മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിൻ്റെ പരിശോധന

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ യെലഹങ്ക ജുഡീഷ്യൽ ലേ ഔട്ടിലെ വീട്ടിൽ ക്രൈംബ്രാഞ്ച്  (സി.സി.ബി) അന്വേഷണ സംഘം പരിശോധന നടത്തി. രാഗിണി ഈ സമയം വീട്ടിലുണ്ടായിരുന്നു. രാഗിണിയെ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് സൂചന. രാഗിണിയുടെ സുഹൃത്തും ആർടിഒ ഉദ്യോഗസ്ഥനുമായ ശങ്കറിനെ ഇന്നലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കന്നഡ സിനിമയിലെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് നേരത്തെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയ പത്രപ്രവര്‍ത്തകനും ചലചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷില്‍ നിന്ന് സിസിബി ഉദ്യോഗസ്ഥര്‍  മൊഴിയെടുത്തിരുന്നു. ഇതേ തുടര്‍ന്ന് നടി രാഗിണി ദ്വിവേദിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ സിസിബി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയെങ്കിലും നടി ഹാജരായിട്ടില്ല. നടിയുടെ അഭിഭാഷകന്‍ സിസിബി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടങ്കിലും വെള്ളിയാഴ്ചക്കകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കന്നഡ – മലയാള സിനിമാ മേഖലകളിലടക്കം വന്‍ കോളിളക്കം സൃഷ്ടിച്ച മയക്കുമരുന്ന് കേസിന്റെ ആരംഭം നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞ മാസം 20ന് നവി മുംബൈയില്‍ നടത്തിയ പരിശോധനയോടെയാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍സിബി നടത്തിയ പരിശോധനയില്‍ മൂവായിരത്തോളം എംഡി എം ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ എച്ച് എ ചൗധരിയേയും ഇയാളുടെ ഭാര്യ ആര്‍ ബാത്താരിയേയും അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് സംഘത്തെ കുറിച്ച് എന്‍സിബിക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ വെച്ച് പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്‍ അറസ്റ്റിലാവുന്നത്. ഇയാളില്‍ നിന്നും എംഡിഎംഎ ഗുളികകളും എല്‍എസ്ഡി ബ്ലോട്ടുകളും പിടിച്ചെടുത്തിരുന്നു. രവീന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു കല്യാണ്‍ നഗറിലെ ഒരു സ്വകാര്യ അപ്പാര്‍ട്ട് മെന്റിസില്‍ വെച്ച് എറണാകുളം സ്വദേശി അനുപ് മുഹമ്മദിനെ പിടികൂടുന്നത്. പരിശോധനയില്‍ 145 എംഡിഎംഎ ഗുളികകളും 220500 രൂപയും അനൂപില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അനൂപില്‍ നിന്നാണ് കന്നഡ സീരിയല്‍ താരം ഡി അനിഖയിലേക്ക് എന്‍സിബിയുടെ അന്വേഷണം എത്തിയത്. അനിഖയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച ഡയറിയില്‍ നിന്നാണ് കന്നഡ ചലചിത്രമേഖലയില്‍ നിന്നുള്ളവരുടെ അടക്കം വിവരങ്ങള്‍ ലഭിക്കുന്നത്.

ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി കടത്തിനെ കുറിച്ച്  നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് പുറമെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.

അന്വേഷണം കേരളത്തിലെ സിനിമ രാഷ്ട്രീയ ബന്ധങ്ങളിലേക്കും

മലയാളികള്‍ ഉള്‍പ്പെട്ട ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നിര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി ) കേരളത്തിലേക്ക്. ബെംഗളൂരുവില്‍ പിടിയിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി സാമ്പത്തിക ഇടപാട് നടത്തിയവരേയും ലഹരിമരുന്ന് വാങ്ങിയവരേയും കുറിച്ച് കൂടുതല്‍ അന്വേഷണത്തിനാണ് എന്‍സി ബി കേരളത്തിലേക്ക് എത്തുന്നത്. അനൂപിനൊപ്പം അറസ്റ്റിലായ സീരിയല്‍ നടി ഡി അനിഘക്കും പാലക്കാട് സ്വദേശിയായ റിജേഷ് രവീന്ദ്രനും മലയാള സിനിമയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് സൂചനകള്‍. അനുപിന് ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ഹോട്ടല്‍ ബിസിനസ്സ് ആരംഭിക്കാന്‍ പണം നല്‍കിയവര്‍ക്ക് ലഹരിക്കടത്തുമായി നേരിട്ട് ബന്ധമില്ലെങ്കിലും ആവശ്യമെങ്കില്‍ ഇവരെ ചോദ്യം ചെയ്യും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം