കോവിഡില്‍ നിന്നും രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ്

ബെംഗളൂരു: കോവിഡില്‍ നിന്നും രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ ആറിന് പനി, ചുമ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ 27 കാരിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗം ഭേദപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 24 ന് ആശുപത്രി വിടുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടാമത് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായതോടെ യുവതിയെ ബെന്നാര്‍ഘട്ടയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. വീണ്ടും രോഗം സ്ഥിരീകരിച്ചെങ്കിലും യുവതിക്ക് രോഗം ഭേദമായിട്ടുണ്ട്.

രോഗം മാറുന്നവരില്‍ ആന്റിബോഡിയുണ്ടാകും. എന്നാല്‍ യുവതിയില്‍ ഇത് നഷ്ടപ്പെടുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരിക്കല്‍ രോഗം വന്നാല്‍ ശരീരത്തില്‍ വൈറസിനെ ചെറുത്ത് നില്‍ക്കാനുള്ള പ്രതിരോധശേഷി എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ലെന്നും ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. പ്രതീഖ് പാട്ടീല്‍ പറഞ്ഞു. ഇതേ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രോഗമുക്തി നേടിയ ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്നും വളരെ അപൂര്‍വമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുള്ളതെന്നും കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം