രാജ്യത്ത് ഒറ്റ ദിവസം 90633 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90633 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഒറ്റ ദിവസം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമെന്ന റെക്കോര്‍ഡ് ഇപ്പോള്‍  ഇന്ത്യക്കാണ്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലുള്ള അമേരിക്കയില്‍ ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ ഏറ്റവും ഉയര്‍ന്ന നിരക്ക്  70869 ആണ്. വരും ദിവസങ്ങളില്‍ പ്രതിദിന കോവിഡ് നിരക്ക് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന സൂചന.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തേയും, രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളുടേയും വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചത് 4204646 പേര്‍ക്കാണ്. ഇതില്‍ 3250195 പേര്‍ രോഗമുക്തി നേടി. 72052 പേര്‍ മരണപ്പെട്ടു. ചികിത്സയിലുള്ളത് 882399 പേരാണ്. രാജ്യത്താകെ 49551507 സാമ്പിള്‍ പരിശോധകളാണ് ഇതുവരെ നടത്തിയത് യത്.

മഹാരാഷ്ട്ര

  • രോഗം സ്ഥിരീകരിച്ചവര്‍ : 907212
  • രോഗം ഭേദമായവര്‍ : 644400
  • മരണം : 26955
  • ചികിത്സയിലുള്ളവര്‍ : 235857

തമിഴ് നാട്

  • രോഗം സ്ഥിരീകരിച്ചവര്‍ : 463480
  • രോഗം ഭേദമായവര്‍ : 404186
  • മരണം : 7839
  • ചികിത്സയിലുള്ളവര്‍ : 51455

ആന്ധ്രാ പ്രദേശ്

  • രോഗം സ്ഥിരീകരിച്ചവര്‍ : 498125
  • രോഗം ഭേദമായവര്‍ : 394019
  • മരണം : 4417
  • ചികിത്സയിലുള്ളവര്‍ : 99689

കര്‍ണാടക

  • രോഗം സ്ഥിരീകരിച്ചവര്‍ : 398551
  • രോഗം ഭേദമായവര്‍ : 292873
  • മരണം : 6393
  • ചികിത്സയിലുള്ളവര്‍ : 99285

ഉത്തര്‍ പ്രദേശ്

  • രോഗം സ്ഥിരീകരിച്ചവര്‍ : 266283
  • രോഗം ഭേദമായവര്‍ : 200738
  • മരണം : 3920
  • ചികിത്സയിലുള്ളവര്‍ : 61625

കേരളത്തില്‍ ഇന്നലെ 3083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 87842 ആയി. 64751 പേര്‍ ഇതുവരെ രോഗമുക്തി നേടി. 348 പേര്‍ മരിച്ചു. 22743 പേരാണ്ട് ഇപ്പോള്‍ വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം