ഭാവന നായികയാവുന്ന കന്നഡ ചിത്രത്തിന് തിരക്കഥയൊരുക്കി സംവിധായകന്‍ സലാം ബാപ്പു

ബെംഗളൂരു : റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സലാം ബാപ്പുവിന്റെ രചനയില്‍ കന്നഡ സിനിമ ഒരുങ്ങുന്നു. ശ്രീകൃഷ്ണ @ജിമെയില്‍.കോം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭാവനയാണ്  നായിക. മദരംഗി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡാര്‍ലിംഗ് കൃഷ്ണയാണ് നായകന്‍. കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖര്‍ ആണ് സംവിധാനം. സിനിമയുടെ ചിത്രീകരണം ഇന്ന് മൈസൂരുവില്‍ ആരംഭിച്ചു. സന്ദേശ്  പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ സന്ദേശ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യ ഹെഗ്ഡെയാണ് ഛായഗ്രഹണം നിർവഹിക്കുന്നത്.

ഭാവന, ഡാർലിംഗ് കൃഷ്ണ

സംവിധായകന്‍ ലാല്‍ ജോസിന് കീഴില്‍ പതിനഞ്ചോളം ചിത്രങ്ങളില്‍ സംവിധാന സഹായിയായും സഹ സംവിധായകനുമായും പ്രവര്‍ത്തിച്ച സലാം ബാപ്പുവിന്റെ ആദ്യ ചിത്രം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് എന്നിവര്‍ അഭിനയിച്ച റെഡ് വൈനാണ്. മമ്മൂട്ടി നായകനായ മംഗ്ലീഷാണ് രണ്ടാമത്തെ ചിത്രം.

സലാം ബാപ്പു

എയ്‌തോ പ്രേം എന്ന പേരില്‍ ഒരു ബംഗ്ലാദേശി ചിത്രത്തില്‍ സംവിധാന പങ്കാളിയായിട്ടുണ്ട്. നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ എയ്‌തോ പ്രേം നിരവധി വിദേശ ഫെസ്റ്റിവലില്‍ പ്രേം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പൃഥ്വിരാജ് നായകനായി ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണാണ് ഭാവന ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്കായ 99 ല്‍ ഭാവന ആയിരുന്നു നായിക. ചിത്രീകരണം നടക്കുന്ന മൂന്ന് ചിത്രങ്ങൾക്ക് പുറമെ ഏഴ് കന്നഡ ചിത്രങ്ങളിൽ ഭാവന ഇതിനകം അഭിനയിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം