കനത്ത മഴയില്‍ ബെംഗളൂരുവില്‍ പലസ്ഥലങ്ങളിലും വെള്ളം കയറി

ബെംഗളൂരു: ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ബെംഗളൂരുവില്‍ പലസ്ഥലങ്ങളിലും വെള്ളം കയറുകയും, മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ബെംഗളൂരുവിലെ കിഴക്കും പടിഞ്ഞാറും സോണുകളിലും, യെലഹങ്ക, ദാസരഹള്ളി എന്നിവടങ്ങളിലേ പല വീടുകളിലും വെള്ളം കയറി. കര്‍ണ്ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ സെല്ലിന്റെ കണക്ക് പ്രകാരം ബെംഗളൂരു നോര്‍ത്തിലെ കുശാല്‍ നഗറിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 136 മി.മീ.

കനത്ത മഴയില്‍ സഞ്ജയ് നഗറിലെ ഗെദ്ദലഹള്ളി – നാഗഷെട്ടി തടാകങ്ങള്‍ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് അവയുടെ സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റുകളിലും വെള്ളം കയറുകയും, ഡോളര്‍സ് കോളനിയിലെ നിരവധി കാറുകള്‍ വെള്ളത്തിന്നടിയിലാവുകയും ചെയ്തു. മാന്യത ടെക്ക് പാര്‍ക്ക് മുഴുവനും വെള്ളത്തിനടിയിലായി. ടെക്ക് പാര്‍ക്കില്‍ ജോലി ചെയ്യുന്ന വിവിധ സോഫ്റ്റ്വെയര്‍ കമ്പനികളുടെ ജീവനക്കാര്‍ ഒ.ആര്‍.ആര്‍. ജങ്ഷനില്‍ നിന്ന് മുട്ടറ്റം വെള്ളത്തിലൂടെ നടന്നാണ് ഓഫിസില്‍ എത്തിയത്. ടെക് പാര്‍ക്കിന് സമീപത്തുള്ള റോഡുകളും ലേ ഔട്ടുകളും മുഴുവന്‍ വെള്ളത്തിനടിയിലാണ്.

ശക്തമായ കാറ്റോടുകൂടി പെയ്ത മഴ ദാസരഹള്ളിയില്‍ കനത്ത നാശം വിതച്ചു. പീണ്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ രാത്രി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവയെല്ലാം ഒലിച്ചു പോയി.

ബിബിഎംപി. കമ്മീഷണര്‍ മഴ കെടുതിയില്‍പ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും, അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കളയാന്‍ അഗ്‌നിശമനാംഗങ്ങളും, പ്രഹരി ടീം അംഗങ്ങളും രംഗത്തുണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം