സിഎസ്ഐ ട്രസ്റ്റിന്റെ 60 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ബെംഗളൂരു : പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും സ്ഥലം പാട്ടത്തിനെടുത്ത് അനധികൃതമായി കൈമാറി നഷ്ടപരിഹാരം വാങ്ങിച്ച കേസില്‍ സിഎസ്‌ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്‍) ട്രസ്റ്റിന്റെ 60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പാട്ടത്തിന് സ്വന്തമാക്കിയ 7426 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് സിഎസ്ഐ ട്രസ്റ്റ് അനധികൃതമായി കൈമാറി നഷ്ടപരിഹാരം സ്വന്തമാക്കിയത്. ഇതിനെതിരെ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ ഡി അന്വേഷണം നടത്തിയത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പ്രതിരോധ മന്ത്രാലയത്തിനാണെന്നും മതപരമായ ചടങ്ങുകള്‍ക്ക് സിഎസ്‌ഐ ട്രസ്റ്റിനു കീഴിലുള്ള ഓൾ സെയിൻ്റസ് ചർച്ച് ബെംഗളൂരുവിന് പാട്ടത്തിന് സ്ഥലം നല്‍കുകയായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും സിഎസ്‌ഐ ട്രസ്റ്റ് പാട്ടത്തിനെടുത്ത സ്ഥലത്തില്‍ നിന്നും കുറച്ച് ഭാഗം ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് നല്‍കുകയും ഈ വകയില്‍ 59. 29 കോടി രൂപ സിഎസ്‌ഐ നഷ്ടപരിഹാരം വാങ്ങുകയും ചെയ്തിരുന്നു. കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെൻ്റ് ബോർഡ് വഴിയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ഈ സ്ഥലം ഏറ്റെടുത്തിരുന്നത്.

അനധികൃതമായി കൈമാറിയ സ്ഥലത്തിന്റെ നഷ്ടപരിഹാര തുക കേന്ദ്ര സര്‍ക്കാറിലേക്ക് നല്‍കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം