ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ബെംഗളൂരു : ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 4143 സോണുകളാണ്. കഴിഞ്ഞ ബുധനാഴ്ച (09.09.2020)വരെ 15537 കണ്ടെയിന്‍മെന്റ് സോണുകളാണ് ബിബിഎംപി പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച(10.09.2020) പുറത്തിറക്കിയ ബിബിഎംപി ബുള്ളറ്റിന്‍ പ്രകാരം 19680 എണ്ണമായി വര്‍ധിച്ചു. നഗരത്തില്‍ ഇതുവരെ ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 29588 എണ്ണമാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇതില്‍ 9908 എണ്ണം ഒഴിവാക്കപ്പെട്ടു.

നഗരത്തില്‍ ഏറ്റവും കൂടുതല്‍ സജീവ കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്ളത് ആര്‍ ആര്‍ നഗര്‍ സോണിലാണ്. 4689 ഇടങ്ങളാണ് ഇവിടെ നിയന്ത്രിത മേഖലകളായിട്ടുള്ളത്. സൗത്ത് 2960, വെസ്റ്റ് 2881 ബൊമ്മനഹള്ളി 2880, ഈസ്റ്റ് 2111, മഹാദേവപുര 1917, യലഹങ്ക 1210, ദാസറഹള്ളി 1032 എന്നിങ്ങനെയാണ് ബിബിഎംപിക്കു കീഴിലുള്ള എട്ടു സോണുകളിലെ സജീവ നിയന്ത്രിത മേഖലകളുടെ എണ്ണം.

നഗരത്തില്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ട 438655 പേരും ദ്വിതീയ സമ്പര്‍ക്കത്തില്‍പ്പെട്ട 547597 പേരും നിരീക്ഷണത്തിലുണ്ട്. ഈസ്റ്റ് സോണിലാണ് പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത്.(78713). ഏറ്റവും കുറവ് യെലഹങ്ക സോണിലും (26841). ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെഎണ്ണം 986243 ആണ്.

ബെംഗളൂരുവില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3161 പേര്‍ക്കാണ്. ഇതോടെ ജില്ലയിലെ രോഗബാധിച്ചവരുടെ എണ്ണം 160205 ആയി. ഇന്നലെ 1672 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇതുവരെ രോഗ ഭേദമായവരുടെ എണ്ണം 114208 ആണ്. ചികിത്സയിലുള്ളവര്‍ 43,656. മരണം 2341.
ജില്ലയിലെ വിവിധ പനി ക്ലിനിക്കുകള്‍, മറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളിലായി ഇതുവരെ 92227 രോഗികളെ സ്‌ക്രീനിംഗിന് വിധേയമാക്കി. 327865 പേരുടെ സ്രവങ്ങളാണ് ഇതുവരെ പരിശോധിച്ചത്. ബെംഗളൂരുവിലെ ‘കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 14.09 % മാനമാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം