നാലായിരം കടന്ന്‍ മൂന്നാം ദിവസവും; കേരളത്തില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ നാലായിരം കടന്നു.  ഇന്ന് രോഗം സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്. 2862 പേര്‍ക്ക് രോഗം ഭേദമായി. 18 പേർ മരിച്ചു. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ 

തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശ്ശൂർ 351, എറണാകുളം 355, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂർ 222, പത്തനംതിട്ട 221, കാസർകോട് 191, വയനാട് 95, ഇടുക്കി 47.

മരണങ്ങള്‍ 

സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി,എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന്‍(89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന്‍ (65), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എ.പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന്‍ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് .മരണമടഞ്ഞത്. ഇതോടെ ആകെ മരണം 519 ആയി.  ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂര്‍ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂര്‍ 91, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂര്‍ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂര്‍ 199, പത്തനംതിട്ട 176, കാസര്‍ഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

നിരീക്ഷണത്തിലുള്ളവര്‍ 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകള്‍ 

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4), മറ്റത്തൂര്‍ (സബ് വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാര്‍ഡുകള്‍), 1, 11, 14), ചെറിയനാട് (സബ് വാര്‍ഡ് 10), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (9), റാന്നി (1, 13), കവിയൂര്‍ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂര്‍ (6), ആലംകോട് (4), മറയൂര്‍ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാര്‍ഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 630 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Main Topic : Kerala Covid 19 Updates september 19 latest updates.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം