പ്രസാദമെന്ന പേരില്‍ ലഹരി വില്‍പ്പന നടത്തിയ നിര്‍മ്മാണ തൊഴിലാളി പിടിയില്‍

ബെംഗളൂരു : പ്രസാദമെന്ന പേരില്‍ ലഹരി വില്‍പ്പന നടത്തിയ നിര്‍മ്മാണ തൊഴിലാളി പിടിയില്‍. ബെംഗളൂരു ഗിരി നഗറില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ വിക്രം ഖില്ലേരി (29) ആണ് പോലീസ് പിടിയിലായത്. സായി ബാബയുടെ പ്രസാദം എന്ന പേരിലാണ് ഇയാള്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തിയത്. ഇയാളില്‍ നിന്ന് പോലീസ് 90 ഗ്രാം ഹെറോയിന്‍, രണ്ട് മൊബൈല്‍ ഫോണ്‍, 6000 രൂപ എന്നിവ പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവില്‍ നാല് വര്‍ഷമായി നിര്‍മാണ തോഴിലാളിയായി ജോലി ചെയ്തുവരുന്ന ഇയാള്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് മയക്ക് മരുന്ന് കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെ കുറിച്ച് വിവരം ലഭിച്ച സിറ്റി മാര്‍ക്കറ്റ് പോലീസ് രഹസ്യമായി ഇയാളെ  വലയിലാക്കുകയായിരുന്നു. മയക്ക് മരുന്ന് ആവശ്യക്കാരാണെന്ന രൂപേണ പോലീസ് ഇയാളുമായി ബന്ധപ്പെടുകയും മയക്കുമരുന്ന് സഹിതം വില്‍പ്പനക്കായി എത്തിയ ഇയാളെ പോലീസ് ഉടന്‍ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഹെല്‍മറ്റിനുള്ളില്‍ മയക്കുമരുന്നുകള്‍ ഒളിപ്പിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ദൂരത്തുള്ള ആവശ്യക്കാര്‍ക്ക് ഇയാള്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍മാര്‍ മുഖേനയാണ് കൊടുത്തു വിട്ടിരുന്നത്. പ്രസാദമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഡ്രൈവര്‍മാര്‍ക്ക് പാക്കറ്റുകള്‍ കൈമാറിയിരുന്നത്. ഇയാള്‍ക്കായുള്ള കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം