മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണിയുടേയും സഞ്ജനയുടേയും ജുഡീഷ്യല്‍ കസ്റ്റഡി 30 വരെ നീട്ടി

ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ അടക്കുള്ള പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി. കൂടാതെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. ശനിയാഴ്ചയായിരുന്നു ഹരജി പരിഗണിക്കേണ്ടിയിരുന്നത്. അന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.

അതേ സമയം ഇന്നലെ രണ്ടു നടന്‍മാരും മുന്‍ കോര്‍പ്പറേറ്ററടക്കം മൂന്ന് പേരെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. നടന്‍ ആര്യന്‍ സന്തോഷ്, ചാനല്‍ ഷോ അവതാരകനും നടനുമായ അകുല്‍ ബാലാജി, ബിബിഎംപി മുന്‍ കോര്‍പ്പറേറ്റര്‍ ആര്‍വി യുവരാജ് എന്നിവരെയാണ് സിസിബി ആസ്ഥാനത്ത് വെച്ച് പോലീസ് ചോദ്യം ചെയ്തത്. ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന വിരേന്‍ ഖന്ന, ആദിത്യ, വൈഭവ് ജയിന്‍ തുടങ്ങിയവരുമായുള്ള ബന്ധത്തെ കുറിച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം മൂവരേയും വിട്ടയച്ചു.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ മലയാളി മോഡല്‍ നിയാസ് അടക്കം 13 പേരാണ് കേസില്‍ അറസ്റ്റിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് സിസിബി അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം