മയക്കുമരുന്നു വേട്ട; രണ്ട് വിദേശികളടക്കം ആറ് പേര്‍ പിടിയില്‍

ബെംഗളൂരു : നഗരത്തിലെ മയക്കുമരുന്ന് വേട്ട ഊര്‍ജ്ജിതമായി തുടരുന്നു. ഞായറാഴ്ച സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) ബെംഗളൂരുവിന്റെ വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് വിദേശികളടക്കം 6 പേര്‍ അറസ്റ്റിലായി.
രാമമൂര്‍ത്തി നഗറില്‍ നടന്ന റെയ്ഡിലാണ് രണ്ട് വിദേശികള്‍ പിടിയിമായത്. നൈജീരിയന്‍ സ്വദേശികളായ ഇവരില്‍ നിന്നും 134 ലഹരി ഗുളികകളും എല്‍എസ്ഡി യും അടക്കം പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുകള്‍ പോലീസ് പിടികൂടി.

ബദര ഹള്ളിയില്‍ നടത്തിയ മറ്റൊരു റെയ്ഡില്‍ ലഹരി മരുന്ന് വില്‍പനക്കിടെ രണ്ടു പേര്‍ പിടിയിലായി. മുകേഷ് സിങ്, ചന്ദന്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും 5 കിലോ കഞ്ചാവ്, മൊബൈല്‍ ഫോണ്‍, അളവുതൂക്കയന്ത്രം, 1260 രൂപ, ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്ക് എന്നിവ പോലീസ് പിടിച്ചെടുത്തു.

സിനിമാ മേഖലകളിലുള്ളവര്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്ന ഒരാളെ കൂടി സിസിബി അധികൃതര്‍ ഇന്നലെ പിടികൂടി. ബെംഗളൂരുവിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലുളള ഫ്‌ലാറ്റില്‍ നിന്ന് ശ്രീനിവാസ സുബ്രഹ്മണ്യന്‍ (40) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് കഞ്ചാവ്, എംഡിഎംഎ ഗുളികകള്‍, ഹാഷിഷ് എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസില്‍ പിടിയിലായ കന്നഡ നടിമാരില്‍ ഒരാള്‍ ഇയാളുടെ ഫ്‌ലാറ്റ് നാലു തവണ സന്ദര്‍ശിച്ചതായി സിസിബി ഡെപ്യൂട്ടി കമ്മീഷണര്‍ രവികുമാര്‍ പറഞ്ഞു. നേരത്തെ അറസ്റ്റിലായ രവിശങ്കര്‍, രാഹുല്‍ ഷെട്ടി എന്നിവരില്‍ നിന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.

മറ്റൊരു റെയ്ഡില്‍ വിജയ് എന്ന ആളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് ഒന്നര കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഓട്ടോ റിക്ഷയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം