കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആശ വര്‍ക്കര്‍ മരിച്ചു

ബെംഗളൂരു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആശ വര്‍ക്കര്‍ മരിച്ചു. ഹെസരഗട്ടെ ദര്‍ബനഹള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന 36 വയസ്സുള്ള യുവതിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.  സെപ്റ്റംബര്‍ പതിനാലിനാണ് പ്രമേഹ രോഗി കൂടിയായ ഇവരില്‍  കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന ഇവര്‍ മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യ സ്ഥിതി വഷളാവാന്‍ തുടങ്ങിയപ്പോഴാണ് വിക്ടോറിയ ആശൂപത്രിയില്‍ ചികിത്സ തേടിയത്.

സെപ്റ്റംബര്‍ 17ന് വൈകിട്ട് അഞ്ചു മണിയോടുകൂടി യൂവതിയെ ആശുപത്രിയില്‍ പ്രവശിപ്പിച്ചപ്പോള്‍ത്തന്നെ അവരുടെ ആരോഗ്യ നില ഗുരുതരമായിരുന്നു. അടിയന്തിര ചികിത്സകള്‍ ഉടന്‍ നല്‍കിയെങ്കിലും, ആരോഗ്യ നിലയില്‍ മാറ്റമൊന്നും കാണാഞ്ഞതിനാല്‍ അവരെ വെന്റിലേറ്ററിലേക്കു മാറ്റി. പിറ്റേന്ന് രാവിലെ എട്ട് മണിയോടുകൂടി ഹൃദയാഘാതത്തെത്തുടര്‍ന്ന് അവര്‍ മരിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനും, രണ്ട് മക്കള്‍ക്കും കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്.

കോവിഡ് പടരാന്‍ തുടങ്ങിയ മാര്‍ച്ച് മാസത്തിന് ശേഷം എട്ട് ആശാ വര്‍ക്കര്‍മാരാണ് ഇതുവരെ മരണമടഞ്ഞതെന്ന് ആശാവര്‍ക്കര്‍ യൂണിയന്‍ പ്രസിഡന്റ് ഡി. നാഗലക്ഷ്മി പറഞ്ഞു. മറ്റുള്ളവരെല്ലാം കോവിഡ് അല്ലാത്ത കാരണങ്ങളാലാണ് മരിച്ചതെങ്കിലും, അവരെല്ലാം ജോലിയിലുണ്ടായിരുന്നതായി നാഗലക്ഷ്മി പറഞ്ഞു. ജോലിയിരിക്കെ ബൈക്കപകടത്തില്‍ മരിച്ച ഒരു ആശാവര്‍ക്കൊഴികെ മറ്റുള്ളവര്‍ക്കൊന്നും ഇതുവരെ സര്‍കാര്‍ നഷ്ടപരിഹാരമൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച യുവതിയുടെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ സഹായധനം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായും നാഗലക്ഷ്മി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം