പ്രശസ്ത കന്നഡ നടന്‍ റോക്ക്‌ലൈന്‍ സുധാകര്‍ സിനിമാ ചിത്രീകരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു : കന്നഡ സിനിമയിലെ പ്രശസ്ത ഹാസ്യനടന്‍മാരില്‍ ഒരാളായ റോക്ക് ലൈന്‍ സുധാകര്‍ ബെംഗളൂരുവില്‍ സിനിമാ ചിത്രീകരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 65 വയസായിരുന്നു. 200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വാസ്തു പ്രകാര, അയ്യോ രാമ, തൊപ്പി വാല ആന്റ് മുകുന്ദ മുരാരി, സൂപ്പര്‍, മിസ്റ്റര്‍ ആന്റ് മിസിസ്, തഗരു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

ബെന്നാര്‍ ഘട്ടക്ക് സമീപത്തു വെച്ച് സുധാകര്‍ അഭിനയിക്കുന്ന ഷുഗര്‍ലെസ്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ അദ്ധേഹത്തെ ഉടന്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗം ഭേദമായതോടെ സിനിമയില്‍ സജീവമാകുകയായിരുന്നു. പ്രശസ്ത കന്നഡ ചലചിത്ര നിര്‍മ്മാതാവ് റോക്ക് ലൈന്‍ വെങ്കിടേഷിന്റെ ഡ്രൈവറായിട്ടാണ് സുധാകര്‍ കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച സുധാകര്‍ അഭിനയരംഗത്തേക്ക് തിരിയുകയായിരുന്നു. സുധാകറിന്റെ ആകസ്മിക വേര്‍പ്പാടില്‍ കന്നഡ ചലചിത്രലോകത്തെ പ്രമുഖര്‍ അനുശോചിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം