ഐ എസ് എല്ലിനും കോവിഡ് ഭീഷണി; ആറ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പനാജി : കോവിഡ് ഭീഷണിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗും. ഐഎസ്എല്‍ വേദിയായ ഗോവയില്‍ ടീമുകളുടെ ബയോ സെക്യുര്‍ ബബിളില്‍ കടക്കുന്നതിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ആറു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, നിലവിലെ ജേതാക്കളായ എടികെ മോഹന്‍ ബഗാന്‍ എന്നി ടീമുകളിലെ കളിക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് കളിക്കാര്‍ ഇതിനകം രോഗമുക്തി നേടിയെന്നും ബാക്കി നാലു പേര്‍ വീടില്‍ ഐസൊലേഷനിലുമാണെന്ന് ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളുരു എഫ്‌സി എന്നി ടീമുകളില്‍ ആദ്യ ഘട്ട കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും കളിക്കാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നില്ല. അതേ സമയം ജംഷഡ്പുര്‍ എഫ്‌സി, ചെന്നൈ ഇന്‍ എഫ്‌സി, ഒഡീഷ എഫ്‌സി, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡ് എന്നീ ടീമുകള്‍ കോവിഡ് പരിശോധന ആരംഭിച്ചിട്ടില്ല. കളിയുടെ ആരവത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരങ്ങള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചത്  ആശങ്കയുയര്‍ത്തുന്നുണ്ട്.

ഗോവയിലെ മൂന്ന് മൈതാനങ്ങളിലായി നവംബര്‍ 21 മുതല്‍ 2021 മാര്‍ച്ച് 21 വരെയാണ് ഐഎസ് എല്ലിന്റെ ഏഴാം മത്സരങ്ങള്‍ അരങ്ങേറുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം