കര്‍ണാടക ബന്ദ്: വ്യാപക പ്രതിഷേധം, ബെംഗളൂരുവിൽ ഭാഗികം

ബെംഗളൂരു: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാർഷിക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകളും, തൊഴിലാളി സംഘടനകളും മറ്റും പ്രഖ്യാപിച്ച പന്ത്രണ്ട് മണിക്കൂർ ബന്ദ് സംസ്ഥാനത്ത് പലഭാഗങ്ങളിലും വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾക്ക് വേദിയായി. സംസ്ഥാനത്ത് പല ജില്ലകളിലും ബന്ദ് അനുകൂലികൾ സംസ്ഥാന – ദേശീയ പാതകൾ ഉപരോധിച്ചു. ബെംഗളൂരുവിൽ ബന്ദ് ഭാഗികമായിരുന്നു. നഗരത്തില്‍ എവിടെയും അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗതാഗതം തടസ്സപ്പെടുത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ബെംഗളൂരുവിൽ സിറ്റി റെയിൽവേ സ്റ്റേഷൻ, ടൗൺ ഹാൾ, മെജസ്റ്റിക്ക് എന്നിവടങ്ങളിൽ പ്രക്ഷോഭകര്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിഷേധം സംഘടിപ്പിച്ച കന്നഡ രക്ഷണാ വേദികേയുടെ മഹിളാ വിഭാഗം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബെംഗളൂരു മെട്രോപൊളിറ്റിൻ ട്രാന്സ്പോർട്ട് കോർപ്പറേഷന്റെ (BMTC) 2100 സർവ്വീസുകളിൽ 1700 എണ്ണം മാത്രമാണ് സര്‍വീസ് നടത്തിയത്.. സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിലുള്ള 1600 സർവ്വീസുകൾ ആയിരമായി ചുരുക്കി. രാവിലെ പതിനൊന്ന് മണിയോടെ സർവ്വീസ് നിർത്തി വെച്ചു.

തീരദേശ ജില്ലകളായ മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളിൽ ബന്ദ് കാര്യമായി ബാധിച്ചില്ല. ജനജീവിതം സാധാരണ ഗതിയിലായിരുന്നു. എന്നാല്‍ മൈസൂർ, ബാഗൽക്കോട്ട്, തുംക്കൂർ, കൊഡഗു, ഹാസൻ, ചിക്കമംഗളൂരു, ഷിമോഗ, ധാർവാഡ്, ഹുബ്ലി എന്നീ ജില്ലകളിൽ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. ഉത്തര കന്നഡ ജില്ലയിൽ ജനജീവിതം സാധാരണ ഗതിയിലായിരുന്നു. പ്രതിഷേധ പ്രകടനങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.

കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുടെ കര്‍ഷക നയങ്ങള്‍ക്കെതിരെ കര്‍ഷക-ദലിത്- ട്രേഡു യൂണിയനുകളാണ് ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്. വൈകുന്നേരം രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ പ്രഖ്യാപിച്ച ബന്ദിന് കോണ്‍ഗ്രസ്, ദള്‍, ഇടത് അനുകൂല ഓട്ടോ ടാക്‌സി തൊഴിലാളി യൂനിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭം വകവെക്കാതെ സംസ്ഥാന സര്‍ക്കാര്‍ 2020 ലെ ഭൂപരിഷ്‌ക്കരണ ഭേദഗതി ബില്ലും കാര്‍ഷികോത്പന്ന വിപണന കമ്മിറ്റി (എപിഎംസി) ഭേദഗതി ബില്ലും നിയമസഭയില്‍ പാസാക്കിയതോടെയാണ് പ്രതിപക്ഷം അടക്കമുള്ളവര്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നത്. വിവിധ തൊഴിലാളി സംഘടനകളും പീസ് ഓട്ടോ ആന്റ് ടാക്‌സി അസോസിയേഷന്‍, ഭാരത് വെഹിക്കിള്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍, ഒല, യൂബര്‍, ടാക്‌സി ഫോര്‍ ഷുവര്‍ ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേര്‍സ് അസോസിയേഷന്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ എന്നിവരും കര്‍ഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം