കോവിഡ് ബാധിച്ച് ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു; കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സംസ്കാര ചടങ്ങ് ഏറ്റെടുത്ത് കല പ്രവർത്തകർ

ബെംഗളൂരു: കോവിഡ് ബാധിച്ചു ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ബെംഗളൂരു ശ്രീരാം പുരയില്‍ താമസിക്കുന്ന പാലക്കാട് കുനത്തറ സ്വദേശി എന്‍സി ഗംഗാധരനാണ് (68) മരിച്ചത്. ദേവനഹള്ളിയിലെ ആകാശ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സത്യഭാമ, മക്കള്‍ ശ്രുതി, കീര്‍ത്തി. മരുമകന്‍ വിനീത്.
ബെംഗളൂരുവിലെ സാംസ്‌കാരിക കൂട്ടായ്മയായ കല വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എം എസ് പാളയത്ത് സംസ്‌ക്കരിച്ചു. കല ഭാരവാഹികളായ ജീവന്‍ തോമസ്, ഫിലിപ്പ് കെ ജോര്‍ജ്, ശശി രാഘവന്‍, സുനില്‍ കുമാര്‍ മാത്തൂര്‍, രഘു, വിബു, സാമൂഹ്യ പ്രവര്‍ത്തകരായ ജെയ്‌സണ്‍ ലൂക്കോസ്, ജംഷിദ് എന്നിവര്‍ സംസ്‌ക്കാര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം