ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി അൽപസമയത്തിനകം; 32 പ്രതികളിൽ 26 പേർ കോടതിയില്‍ എത്തി

ന്യൂഡല്‍ഹി :  ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി വിധി അല്‍പസമയത്തിനുള്ളില്‍. ജഡ്ജി കോടതിയിലെത്തി. നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോടതി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിനയ് കത്യാർ, സാക്ഷി മഹാരാജ്, ലല്ലു സിങ് തുടങ്ങി 32 പ്രതികളിൽ 26 പേർ കോടതിയിലെത്തി. പ്രതികളായ എൽ.കെ. അദ്വാനി, മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ്, നൃത്യഗോപാൽ സിങ്, സതീഷ് പ്രഥാൻ എന്നിവർ എത്തിയില്ല. ഉമാഭാരതിയും കല്യാൺസിങ്ങും കോവിഡ് ചികിത്സയിലാണ്. മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവിൽ മരിച്ചു.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർ പ്രദേശിൽ രണ്ട് സ്ഥലങ്ങളിലായാണ് വിചാരണ നടന്നത്. കർസേവകർ പ്രതികളായ കേസുകൾ ലഖ്നൊവിലും പ്രമുഖ നേതാക്കൾക്കെതിരെയുള്ളത് റായ്ബേറേലിയുമാണ്. പിന്നീട് 2017-ൽസുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് രണ്ടു വിചാരണ കേസുകളും ഒന്നിച്ച് ചേർത്ത് ലഖ്നൊവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഗൂഢാലോചന, മതസ്‌പർധ വളർത്തൽ, ദേശീയോദ്‌ഗ്രഥനത്തിന്‌ എതിരായ പ്രസ്‌താവനകൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേല്‍ ചുമത്തിയത്. ‌വര്‍ഷങ്ങളായി തുടരുന്ന കേസില്‍  ഈ മാസം 30നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. അദ്വാനി ഉൾപ്പെടെയുള്ളവർക്ക്‌ എതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന്‌ 2017ൽ സുപ്രീംകോടതി ഉത്തരവുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രം  സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം