പൊതു പരിപാടികൾക്ക് നിയന്ത്രണം; കോവിഡ് നിർദേശങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിയന്ത്രണം. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അത്യാവശ്യ ഘട്ടത്തിലുള്ള പരിപാടികള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പരിപാടികള്‍ വര്‍ധിക്കുകയും തുടര്‍ന്ന് രോഗവ്യാപനമുണ്ടാവുകയും ചെയ്തതായി യോഗം വിലയിരുത്തി. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ നടത്തേണ്ട പരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ 100 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്താം. എന്നാല്‍ രോഗവ്യാപനമുള്ള ജില്ലകളില്‍ ടാസ്‌ക് ഫോഴ്‌സ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളും.

പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക തുടങ്ങിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളും . ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുമായി ചര്‍ച്ച ചെയ്ത ശേഷം നിയമ നടപടികള്‍ കര്‍ശനമാക്കുന്നതിനുള്ള നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ. സുധാകര്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ചുമത്തുന്ന പിഴ തുക വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും ചലചിത്ര താരങ്ങള്‍, മതമേധാവികള്‍, രാഷ്ട്രീയ നേതാക്കള്‍ കലാകാരന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പശാല സംഘടിപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം