നടനും സംസ്കാരിക പ്രവര്‍ത്തകനുമായ എ കെ വത്സലനെ ഡിആര്‍ഡിഒ ബെംഗളൂരു മലയാളി കൂട്ടായ്മ ആദരിച്ചു

ബെംഗളൂരു : കോവിഡ് പ്രമേയമായി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ആത്മന എന്ന ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാതാവും അഭിനേതാവുമായ എ കെ വത്സലനെ ഡിആര്‍ഡിഒ മലയാളി കൂട്ടായ്മ ഓണ്‍ലൈന്‍ സംഗമത്തില്‍ ആദരിച്ചു.

ബെംഗളൂരുവിലെ ഡിആര്‍ഡിഒ- ജിടിആര്‍ഇ യില്‍ ടെക്‌നിക്കല്‍ ഓഫീസറായി വിരമിച്ച എ കെ വത്സന്‍ പാലക്കാട് സ്വദേശിയാണ്. നാടകരംഗത്തെ ആഴമേറിയ അനുഭവ സമ്പത്ത് പാലക്കാടും ആ മേഖലയിലെ പ്രമുഖരുമായി സൗഹൃദം വളര്‍ത്താന്‍ വഴിയൊരുക്കി. കൂടാതെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ നാടക പ്രവര്‍ത്തനങ്ങളില്‍ തന്റേതായ ഇടം സൃഷ്ടിക്കുവാനും കഴിഞ്ഞെന്ന് ഡിആര്‍ഡിഒ മലയാളി കൂട്ടായ്മ വിലയിരുത്തി.

ആത്മന ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപെടു

എ കെ വത്സലന്‍

കയും ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. എട്ടാമത് ഇന്ത്യന്‍ സിനി ഫെസ്റ്റിവലില്‍ ‘ആത്മന’ പ്രത്യേക ജൂറി പുരസ്‌കാരം നേടി. ടോറന്റൊയിലെ ഫീനിക്‌സ് പ്രതിമാസ ഹ്രസ്വ ചിത്ര മത്സരത്തിലും സൈറസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും വത്സലന് ഏറ്റവും മികച്ച നടനുള്ള അംഗീകാരം ലഭിച്ചു. ഇന്ത്യയില്‍ നിന്നും എട്ടാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 2020 നല്ല ഹൃസ്വ ചിത്രത്തിനുള്ള ജൂറി അവാര്‍ഡും ഫീനിക്‌സ് ഇന്റര്‍നാഷണല്‍ മന്ത്‌ലി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലില്‍ നിന്നും ഹോണറബിള്‍ മെന്‍ഷന്‍ അവാര്‍ഡും, വത്സലന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കാനഡയില്‍ നിന്നുള്ള സൈറസ് ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫെസ്റ്റിവല്‍ ഓഫ് ടൊറൊന്റോ 2020ല്‍ നിന്നും നിന്നും ഹോണററി അംഗീകാരവും ലഭിച്ചു. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ എന്‍ട്രിയും നടക്കാന്‍ പോകുന്ന മറ്റ് അനേകം ഫെസ്റ്റിവലുകളിലെ ഫൈനല്‍ ലിസ്റ്റില്‍ ആത്മന ഇതിനകം ഇടം നേടുകയും ചെയ്തിട്ടുണ്ട്.

ആത്മന കാണാം :

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം