ബൈയപ്പനഹള്ളി റെയില്‍വേ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസുകള്‍ അടുത്തമാസം മുതല്‍ ആരംഭിച്ചേക്കും

ബെംഗളൂരു : ബെംഗളൂരുവിലെ മൂന്നാമത്തെ റെയില്‍വേ ടെര്‍മിനലായ ബൈയപ്പനഹള്ളി ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ആദ്യഘട്ടത്തില്‍ ചെന്നൈ- ഹൗറ ട്രെയിനുകള്‍ ആയിരിക്കും ഇവിടെ നിന്നും സര്‍വീസ് ആരംഭിക്കുകയെന്നും കോവിഡ് പ്രതിസന്ധി ഒഴിവാകുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും സിനിയര്‍ ഡിവിഷണല്‍ മാനേജര്‍ കൃഷ്ണ റെഡ്ഡി പറഞ്ഞു.

ബൈയപ്പനഹള്ളി ടെര്‍മിനല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതോടെ ബെംഗളൂരുവിലെ മറ്റു റെയില്‍വേ ടെര്‍മിനലുകളായ കെഎസ്ആര്‍ ബെംഗളൂരു സിറ്റി, യശ്വന്തപുര എന്നിവിടങ്ങളിലെ തിരക്കുകള്‍ കുറക്കാന്‍ സഹായകരമാകും. നിലവില്‍ കെഎസ്ആര്‍ ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നിന്നും, യശ്വന്ത്പുര സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങുകയും തിരിച്ചെത്തുകയും ചെയ്യുന്ന സര്‍വീസുകളില്‍ ചിലത് ബൈയപ്പനഹള്ളിയിലേക്ക് മാറ്റാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടെര്‍മിനലിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയര്‍ കണ്ടീഷന്‍ റെയില്‍വേ ടെര്‍മിനലാണ് ബൈയപ്പനഹള്ളിയിലേത്. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷഷന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐആര്‍എസ്ഡിസി) മേല്‍നോട്ടത്തില്‍ 240 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഏഴു പ്ലാറ്റ്‌ഫോമുകള്‍ ഉള്ള ടെര്‍മിനലിന്റെ ഓരോ പ്ലാറ്റ്‌ഫോമിനും 15 മീറ്റര്‍ വീതിയും 600 മീറ്റര്‍ നീളവുമുണ്ട്. 132 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ടെര്‍മിനലിനെ 20 വര്‍ഷം കൊണ്ട് ദിനേന ഒമ്പതുലക്ഷം യാത്രക്കാര്‍ ആശ്രയിക്കുന്ന വന്‍കിട സ്റ്റേഷനാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ബൈയപ്പനഹള്ളി സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തായിട്ടാണ് പുതിയ ടെര്‍മിനല്‍.

ടെര്‍മിനലിലെ വാണിജ്യ സമുച്ചയം 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചിത്രശലഭത്തിന്റെ മാതൃകയിലാണ് ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടെര്‍മിനലിന്റെ മേല്‍കൂരയില്‍ വിശാലമായ പൂന്തോട്ടമുണ്ടാകും. ഒന്നാം നിലയില്‍ കഫ്റ്റീരിയ പ്രവര്‍ത്തിക്കും. ഏഴു പ്ലാറ്റ്‌ഫോമുകളേയും ബന്ധിപ്പിക്കു വിധത്തില്‍ നടപ്പാലവും ഉണ്ട്. വിമാനത്താവളത്തിന് സമാനമായി വെയിറ്റിംഗ് കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം