ട്രാഫിക് നിയമ ലംഘനം: പിഴ അടച്ചില്ലെങ്കില്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ആര്‍.ടി.ഒ

ബെംഗളൂരു: ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തപ്പെട്ട വാഹനങ്ങള്‍ പിഴ അടച്ചില്ലെങ്കില്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കമ്മീഷണര്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് റോഡ് സേഫ്റ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ആര്‍.ടി.ഒ കള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ഏതാണ്ട് നൂറ് കോടിയോളം രൂപയാണ് പിഴയായി വാഹന ഉടമകള്‍ അടക്കാനുള്ളതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും വാണിജ്യ വാഹന ഉടമകള്‍ അടക്കാനുള്ളതാണ്. പിഴ അടക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പോലിസ് പറഞ്ഞു.

ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ട്രാഫിക് പോലീസുമായി സഹകരിച്ച് വാഹന ഉടമകളില്‍ നിന്ന് എത്രയും പെട്ടെന്ന് പിഴ ഈടാക്കാന്‍ ഗതാഗത വകുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

വാഹനങ്ങള്‍ റോഡിലിറക്കണമെങ്കില്‍ ആര്‍.ടി.ഒ യില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വാഹന ഉടമകള്‍ക്ക് ട്രാഫിക് പോലീസില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടത് (NOC) അത്യാവശ്യമാണ്. പിഴ ഒടുക്കിയില്ലെങ്കില്‍ എന്‍.ഒ.സി നല്‍കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം