ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു

ബെംഗളുരു : നഗരത്തിലെ ഗതാഗതകുരുക്കിന് ഏറെ ആശ്വാസകരമാകുന്ന സബര്‍ബന്‍ റെയില്‍വേ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി. 148 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു സബര്‍ബന്‍ പദ്ധതി 37 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് യാഥാര്‍ഥ്യമാകുന്നത്. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള അംഗീകാരം നല്‍കി. ആര്‍ ആര്‍ നഗറിലെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള പെരുമാറ്റ ചട്ടങ്ങള്‍ നിലവിലുള്ള തിനാല്‍ തെരഞ്ഞടുപ്പിന് ശേഷമായിരിക്കും പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും അധുനിക സൗകര്യങ്ങളോടുകൂടിയ സബര്‍ബന്‍ റെയില്‍വേ ആയിരിക്കും ബെംഗളൂരുവില്‍ നടപ്പിലാക്കുന്നത്. ബെംഗളൂരു നഗരത്തിന് പുറത്തേക്ക് ഉള്‍പ്പെടെ വ്യാപിച്ചുകിടക്കുന്ന പദ്ധതി വിമാനത്താവളത്തിലേക്കുള്ള യാത്രയും എളുപ്പത്തിലാക്കും. നിലവിലുള്ള റെയില്‍വേ സ്റ്റേഷനുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുക. കെ എസ് ആര്‍ ബെംഗളൂരു സിറ്റി -ദേവനഹള്ളി (വിമാനത്താവളം), ബെയപ്പനഹള്ളി – യശ്വന്തപുര-ചിക്കബാനവാര, കെങ്കേരി -കണ്‍ടോണ്‍മെന്റ്-വൈറ്റ് ഫീല്‍ഡ്, ഹിലാലിഗെ – രാജനഗുണ്ടെ എന്നിങ്ങനെ നാലു റെയില്‍ പാതകളാണ് സബര്‍ബന്‍ പാതയില്‍ ഉണ്ടാകുക.

ഓട്ടോമാറ്റിക്ക് ഡോറുകളോടെയുള്ള 53 എ സി ട്രെയിനുകളായിരിക്കും പദ്ധതിക്കായി ഉപയോഗിക്കുക. രാവിലെ അഞ്ചു മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ സര്‍വീസുണ്ടായിരിക്കും. ബെംഗളൂരു മെട്രോ ട്രെയിന്‍ സര്‍വീസിനെക്കാള്‍ ദൈര്‍ഘ്യമേറിയതാണ് ഈ പദ്ധതി. മെട്രോയെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കും കുറവായിരിക്കും. യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ നിരക്ക് 13 രൂപയായിരിക്കും.

18000 കോടി രൂപ ചെലവില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതി ചെലവിന്റെ 20 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും. ബാക്കിയുള്ള തുക പുറമെനിന്നുള്ള മറ്റ് ഏജന്‍സികളില്‍ നിന്നും കണ്ടെത്താനാണ് തീരുമാനം. പദ്ധതിക്കായി 103 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ പ്രാരംഭ പ്രവൃത്തികള്‍ക്കായുള്ള ടെണ്ടര്‍ ഉടന്‍ വിളിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം