വ്യാജ മുദ്രപത്ര വില്‍പ്പന; ബെംഗളൂരുവില്‍ നാല് പേര്‍ അറസ്റ്റില്‍

ബെംഗളൂരു : വ്യാജ മുദ്ര പത്ര വില്‍പ്പന നടത്തുന്ന സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 2.72 കോടി രൂപയുടെ വ്യാജ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. വ്യാജ മുദ്രപത്ര നിര്‍മ്മാണത്തിന്റെ സൂത്രധാരനായ ചോട്ടാ തെല്‍ഗി എന്ന ആളെ ഈ മാസം മൂന്നിന് ബെംഗളൂരു പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ബാക്കിയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോട്ടാ തെല്‍ഗിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടര കോടിയോളം രൂപ ലഭിക്കുന്ന വ്യാജ മുദ്രപത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. 10 മുതല്‍ 25000 രൂപ വരെ വിലയുള്ള 443 വ്യാജ മുദ്രപത്രങ്ങളാണ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.

ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചോട്ടാ തേല്‍ഗി നഗരത്തിലെ സിവില്‍ കോടതിക്കും കന്ദായ ഭവനത്തിനു സമീപത്തുവെച്ചുമാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ചിരുന്നത്. 2002 ല്‍ സംസ്ഥാനത്ത് ഏറെ കുപ്രസിദ്ധി നേടിയ വ്യാജ മുദ്രപത്രവിതരണ കേസില്‍ അറസ്റ്റിലായ അബ്ദുള്‍ കരീം ലാലാ തേല്‍ഗിയോട് സമാനമായ കുറ്റ കൃത്യങ്ങള്‍ ചെയ്തതിനാണ് ഹുസൈന്‍ മോഡി എന്ന ഇയാള്‍ക്ക് ചോട്ടാ തേല്‍ഗി എന്ന പേര് ലഭിച്ചത്. വിവേക് നഗര്‍ സ്വദേശിയായ ഇയാള്‍ക്ക് പുറമെ ബസവേശ്വര നഗര്‍ സ്വദേശിയും കോടതിയില്‍ ടൈപ്പിസ്റ്റുമായ ഹരീഷ്, സീമ, ഫാത്തിമ എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം