സംഗീത സംവിധായകന്‍ രാജന്‍ അന്തരിച്ചു; വിടപറഞ്ഞത് കന്നഡ ചലച്ചിത്ര സംഗീത ലോകത്തെ മികച്ച മെലഡി ഗാനങ്ങളുടെ ശില്‍പി

ബെംഗളൂരു : പ്രശസ്ത സംഗീത സംവിധായകന്‍ രാജന്‍ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സഹോദരന്‍ നാഗേന്ദ്രക്കൊപ്പം കന്നഡ, തെലുങ്ക്, സിംഹള, തുളു, മലയാളം ഭാഷകളിലായി 375 ഓളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

മൈസൂര്‍ സ്വദേശികളായ ഇരുവരും 1952 ല്‍ കന്നഡ ചിത്രമായ സൗഭാഗ്യ ലക്ഷ്മിക്ക് സംഗീതം നല്‍കിയാണ് ചലചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയില്‍ കല്യാണ്‍ജി – ആനന്ദ്ജീ കൂട്ട് കെട്ടിന് തുല്ല്യമായിരുന്നു കന്നഡ സിനിമാ മേഖലയില്‍ രാജന്‍ – നാഗേന്ദ്ര കൂട്ട് കെട്ട്. നാഗേന്ദ്ര 2000-ല്‍ മരണപ്പെട്ടു.

രാജന്‍ – നാഗേന്ദ്ര

1970-1980 കാലഘട്ടങ്ങളില്‍ ഇവര്‍ മെലഡി ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കന്നഡ സിനിമയിലെ പ്രശസ്ത ഗാന രചയിതാക്കളായ ഉദയ ശങ്കര്‍, ഹുനസൂര്‍ കൃഷ്ണമൂര്‍ത്തി, വിജയ നരസിംഹ, ഗീത പ്രിയ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കി. കിഷോര്‍ കുമാര്‍, യേശുദാസ് എസ്.പി ബാലസുബ്രഹ്മണ്യം, പി സുശീല,എസ് ജാനകി, വാണി ജയറാം, ചിത്ര എന്നിവരിലൂടെ നിരവധി ഹിറ്റുകള്‍ ഇവര്‍ സൃഷ്ടിച്ചു. രാജ് കുമാര്‍, വിഷ്ണുവര്‍ധന്‍ എന്നിവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കും ഈ കൂട്ട് കെട്ട് സംഗീതമൊരുക്കി.

ബാണല്ലു നീനെ, നലിവാ ഗുലാബി ഹൂവേ, എന്തെന്തു നിന്നനു മരെഡു, എല്ലെല്ലി നോഡലു, കന സെല്ലൂ നീ നെ എന്നിങ്ങനെ കന്നഡ സിനിമയുടെ എഴുപതുകളേയും എണ്‍പതുകളേയും ഭാവ സാന്ദ്രമാക്കിയ നിരവധി ഗാനങ്ങളാണ് രാജന്‍ നാഗേന്ദ്ര കൂട്ട് കെട്ട് ഒരുക്കിയത്.
മലയാളത്തില്‍ ഞാന്‍ നിന്നെ മറക്കില്ല, ലേഡി ടീച്ചര്‍, ഒരേ രക്തം, എന്നിങ്ങനെ പത്തോളം ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

രാജന്‍ – നാഗേന്ദ്ര ഈണം നല്‍കി യേശുദാസ് ആലപിച്ച മലയാള ഗാനം   ഇളം മുല്ല പൂവേ എന്ന  കേൾക്കാം

 

രാജന്‍ – നാഗേന്ദ്ര ഈണം നല്‍കിയ കന്നഡ ഹിറ്റ് ഗാനങ്ങള്‍ കേള്‍ക്കാം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം