ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്

ലിസ്ബണ്‍ :  സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ്  രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ നാളെ സ്വീഡനെതിരെ കളിക്കാന്‍ തയ്യാറെടുക്കവേയാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന് കോവിഡ് ബാധിക്കുന്നത്

ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് റൊണാള്‍ഡോയുടെ ഫലം പോസിറ്റീവായിരിക്കുന്നത്. താരത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനിലാണ്.

ഉടന്‍ കോവിഡ് മോചിതനായില്ലെങ്കില്‍ 28ന് ബാഴ്സലോണയുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ യുവന്റസ് താരമായ റൊണാള്‍ഡോയ്ക്ക് കളിക്കാനാകില്ല. ഇങ്ങനെയാണെങ്കില്‍ ലോകഫുട്ബോളിലെ റൊണാള്‍ഡോ–മെസി ഏറ്റുമുട്ടലിന് ഇനിയും കാത്തിരിക്കേണ്ടിവരും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം