ബിഎംടിസിയിൽ ഇനി 12 മണിക്കൂർ ഡ്യൂട്ടി

ബെംഗളൂരു : ബിഎംടിസിയിൽ ചെലവ് കുറക്കുന്നതിൻ്റെ ഭാഗമായി 12 മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കുന്നു. നേരത്തെ എട്ട് മണിക്കൂർ ആയിരുന്നു ഡ്യൂട്ടി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവും ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ് ഈ നടപടി. ഇsവേളകളോടെയുള്ള 12 മണിക്കൂർ ഡ്യൂട്ടിയാണ് ഇനി ഏർപ്പെടുത്തുന്നത്.

ലോക് ഡൗണിന് മുമ്പ് ദിവസേന 35 ലക്ഷത്തോളം പേരാണ് ബിഎംടിസി ബസുകളിൽ യാത്ര ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 15 ലക്ഷമായി കുറവ് വന്നിരിക്കുകയാണ്. നഷ്ടം കുറക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഡ്യൂട്ടി സമയം ദീർഘിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. സ്കൂളുകളും കോളേജുകളും അടഞ്ഞു കിടന്നതിനാലും ഭൂരിഭാഗം പേരും വർക്ക് ഫ്രം ഹോം ആയതിനാലും യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് വന്നിരിക്കുന്നത്. ഇതേ തുടർന്നാണ് സമയക്രമീകരണം നടത്തിയതെന്നും ബിഎംടിസി അറിയിച്ചു.

നേരത്തെ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെയും രണ്ടു മണി മുതൽ രാത്രി പത്തു മണി വരെയുള്ള രണ്ട് ഷിഫ്റ്റുകളിലുമായിരുന്നു ഡ്യൂട്ടി. രാവിലെ ആറ് മണിക്കോ ഏഴു മണിക്കോ ജോലിയിൽ പ്രവേശിച്ച് ഇടവേളകളോടെ 12 മണിക്കൂർ ജോലിയിൽ ഏർപ്പെടുന്നതാണ് പുതിയ ക്രമീകരണം. ഇതിനിടയിൽ മൂന്ന് മണിക്കൂർ വിശ്രമത്തിന് അനുമതിയുണ്ട്. എന്നാൽ പുതിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ രംഗത്ത് വന്നിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം