ഭര്‍തൃമതിയായ യുവതിയെ കാമുകന്‍ പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാല് ദിവസത്തിന് ശേഷം പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു: ഭര്‍ത്താവിനെയും, കുഞ്ഞിനെയും ഉപേക്ഷിച്ചു കാമുകന്റെ കൂടെ കടന്നു കളഞ്ഞ യുവതിയെ കാമുകന്‍ നൂറടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ദേവനഹള്ളി താലൂക്കിലെ രംഗനാഥപുര ഗ്രാമവാസി അമൃത(23)യെ ആണ് കാമുകന്‍ ആദര്‍ശ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാല് ദിവസം കിണറ്റില്‍ കിടന്ന് അവശയായ യുവതിയുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന ഗ്രാമവാസികളില്‍ ഒരാള്‍  പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‍  ഫയര്‍ഫോഴ്‌സും, പോലീസും സംഭവ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. യുവതി ഇപ്പോള്‍  ദേവനഹള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്..

രണ്ട് വര്‍ഷം മുമ്പ് സോനഹള്ളി സ്വദേശി അശോകനുമായി വിവാഹിതയായ അമൃത
ഭര്‍ത്താവ് അശോകനും, അയാളുടെ വീട്ടുകാരും അറിയാതെ തന്റെ കാമുകന്‍ ആദര്‍ശുമായി രഹസ്യ ബന്ധം പുലര്‍ത്തി വന്നിരുന്നു.  ഇക്കഴിഞ്ഞ ശനിയാഴ്ച അമൃത, ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും വീട്ടിലില്ലാത്ത അവസരത്തില്‍ കുഞ്ഞിനെ അയല്‍പക്കത്തെ വീട്ടില്‍ ഏല്‍പിച്ചു കാമുകന്റെ കൂടെ പോവുകയും പിന്നീട് കാണാതാവുകയായിരുന്നു.

നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അമൃതയെ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയത്. ആദര്‍ശിനെ അറസ്റ്റ് ചെയ്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം