മൈസൂരു ദസറക്ക് ഇന്ന് തിരിതെളിയും; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങളോടെ ആഘോഷങ്ങള്‍

ബെംഗളൂരു : മൈസൂരു ദസറക്ക് ഇന്ന് തിരിതെളിയും. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ചാമുണ്ഡികുന്നിലാണ് ദസറ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി എന്‍ മഞ്ജുനാഥ് ഉദ്ഘാടനം നിര്‍വഹിക്കും. കോവിഡ് പോരാളികള്‍, മൈസൂര്‍ കൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പ്രവേശനമുള്ളത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി യെദ്യൂരപ്പ അടക്കമുള്ളവര്‍ ഇന്നലെ മൈസൂരുവിലെത്തി. മൈസൂരു ജില്ലാ ഭരണാധികാരികളുമായി ചര്‍ച്ച നടത്തി ദസറയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി, ചരിത്രത്തിലാദ്യമായി ആള്‍ക്കൂട്ട ബഹളങ്ങള്‍ ഇല്ലാത്ത ദസറയാണ് ഇത്തവണ നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ദസറ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പത്ത് ലക്ഷത്തോളം ആള്‍ക്കാരാണ് എത്തിച്ചേരാറുള്ളത്.

പത്തു ദിവസങ്ങളായി ദസറയുടെ വിവിധ ചടങ്ങുകള്‍ നടക്കും. ദസറയുടെ മുഖ്യ ആകര്‍ഷണമായ ജംബോ സവാരി ഒക്ടോബര്‍ 26 ന് നടക്കും. കൊട്ടാരത്തില്‍ നിന്ന് ബെന്നിമണ്ഡപ് വരെയുള്ള ജംബോ സവാരി മൈസൂരു കൊട്ടാരവളപ്പിലേക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 300 പേര്‍ക്കാണ് സമാപന പരിപാടിയില്‍ പ്രവേശനമുണ്ടാകുക.

എല്ലാ വര്‍ഷങ്ങളിലും നടക്കാറുള്ള വിവിധ മത്സരങ്ങളും കലാ സാംസ്‌ക്കാരിക പരിപാടികളും പ്രദര്‍ശനങ്ങളും ഇത്തവണ ഒഴിവിക്കിയിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ 17 മുതല്‍ എട്ടു ദിവസത്തേക്ക് പരിമിതമായ ആള്‍ക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് കൊട്ടാര വേദിയില്‍ കലാപരിപാടി നടത്തുന്നുണ്ട്.. പൊതുജനങ്ങള്‍ക്ക് ഇതു വീക്ഷിക്കാന്‍ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. 48 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള കലാകാരന്‍മാര്‍ക്കാണ് പരിപാടികള്‍ അവതരിപ്പിക്കാന്‍ അനുവാദമുള്ളത്.

ശനിയാഴ്ച്ച മുതൽ നവംബർ ഒന്നു വരെ രാത്രി ഏഴു മുതൽ രാത്രി ഒമ്പതു വരെ കൊട്ടാരത്തിൽ ദീപങ്ങൾ തെളിയിക്കും. ആഘോഷം നടക്കുന്ന പത്തു ദിവസം കൊട്ടാരവും മൈസൂരു നഗരവും ദീപങ്ങളാൽ അലങ്കരിക്കും.

ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ചാമുണ്ഡി കുന്നിലേക്കും ചാമണ്ഡേശ്വരി ക്ഷേത്രത്തിലേക്കും പൊതുജനങ്ങളെ വിലക്കിയിട്ടുണ്ട്. ഒക്ടോബര്‍ 14 മുതല്‍ 18 വരെയും, ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ ഒന്നാം തീയതി വരെയുമാണ് പൊതുജന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ മൈസൂരുവിലേക്ക് സഞ്ചാരികള്‍ എത്തുന്നത് ഒഴിവാക്കാന്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ ഒന്ന് വരെ മൈസൂരുവിലേയും സമീപ പ്രദേശങ്ങളിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം