കാല്‍നട യാത്രക്കാര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം: ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്

ബെംഗളൂരു : നഗരമധ്യത്തില്‍ കാല്‍നട യാത്രക്കാരെ കത്തി കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ജനപ്പ ഗാര്‍ഡന്‍ സ്വദേശി എം ഗണേഷ് (30) ആണ് അറസ്റ്റിലായത്. അകാരണമില്ലാതെ ഇയാള്‍ യാത്രക്കാര്‍ക്കു നേരെ നടത്തിയ അക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കുണ്ട്. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.

കോട്ടണ്‍ പേട്ടിലെ ഇറച്ചി കടയില്‍ നിന്ന് കത്തി എടുത്ത ശേഷം അഞ്ജനപ്പ ഗാര്‍ഡന്‍, ബക്ഷി ഗാര്‍ഡന്‍, ബലേക്കി മന്‍ഡി എന്നീ ഭാഗങ്ങളില്‍ എത്തിയ ഇയാള്‍ കാല്‍നടക്കാരേയും പ്രഭാത സവാരിക്കിറങ്ങിയ യാത്രക്കാരേയും ആക്രമിക്കുകയായിരുന്നു. കൂലി തൊഴിലാളിയായ മാരി (30) എന്ന ആളാണ് ഇയാളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ആറ് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോട്ടണ്‍ പേട്ട് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇയാളില്‍ നിന്നും ആയുധം പോലീസ് പിടിച്ചെടുത്തു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുമായി തെറ്റിയ ഇയാള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അമ്മയോടൊപ്പമാണ് താമസം. ഇറച്ചി വാങ്ങാനാണെന്നും പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ ഇറച്ചി കടയില്‍ എത്തി പെട്ടെന്ന്‍ അവിടെ നിന്നും കത്തിയെടുത്ത് ഓടാന്‍ ശ്രമിക്കുകയായിരുന്നു.

ഇത് കണ്ട മാരി എന്ന വഴി യാത്രക്കാരന്‍ ഇയാളെ പിടിക്കാന്‍ ശ്രമിച്ചു. ശ്രമത്തിനിടയില്‍ മാരിയുടെ വയറില്‍ കത്തി കൊണ്ട് കുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇയാളെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വഴിയില്‍ കണ്ടവരെയെല്ലാം ഇയാള്‍ ആക്രമിച്ചു. മാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇയാള്‍ക്ക് നേരത്തെ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകം, കൊലപാതക ശ്രമം എന്നിവക്ക് കേസെടുത്ത് അന്വേഷിച്ച് വരികയാണെന്ന് കോട്ടണ്‍ പേട്ട് പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം