ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസറായിരുന്ന വിങ് കമാന്‍ഡര്‍ വിജയലക്ഷ്മി രമണന്‍ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു : ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഓഫീസറായിരുന്ന വിങ് കമാന്‍ഡര്‍ വിജയലക്ഷ്മി രമണന്‍ അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരു അള്‍സൂരിലെ വസതിയിലായിരുന്നു അന്ത്യം.

പുരുഷന്‍മാര്‍ക്ക് മാത്രം ജോലിയുള്ള ഇന്ത്യന്‍ സേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഓഫിസറായ വിജയലക്ഷ്മി അറിയപ്പെട്ടിരുന്നത് ഓഫീസര്‍ 4971 എന്നാണ്.

ഭര്‍ത്താവ് കെ വി രമണന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായതോടെയാണ് ഗൈനോക്കോളജിസ്റ്റ് കൂടിയായ ഡോ. വിജയലക്ഷ്മി സേനയില്‍ ചേരുന്നത്. വിജയലക്ഷ്മിയുടെ വരവോട് കൂടിയാണ് ഇന്ത്യന്‍ വ്യോമസേനയിലേക്ക് പിന്നീട് സ്ത്രീകള്‍ കടന്നു വരുന്നത്. വനിതകള്‍ സര്‍വീസിലില്ലാത്തതിനാല്‍ വനിതകളുടെ യൂണിഫ് ഫോം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ സേനാ അധികൃതര്‍ക്ക് ധാരണയില്ലായിരുന്നു. പിന്നീട്  വ്യോമസേനയിലെ വനിതാ യൂണിഫോം ആയ തവിട്ടു നിറമുള്ള ബ്ലൗസും നീല സാരിയും രൂപകല്‍പ്പന ചെയ്തതും വിജയലക്ഷ്മിയായിരുന്നു.

ബെംഗളൂരുവിലെ വ്യോമസേന ആശുപത്രിയിലും കാണ്‍പൂര്‍, സെക്കന്തരാബാദ് എന്നിവിടങ്ങളിലും ഗൈനോക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 1962, 1966, 1971 കാലഘട്ടങ്ങളില്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിച്ചിട്ടുണ്ട്. 1979ല്‍ സേനയില്‍ നിന്നും വിങ് കമാന്‍ഡറായി വിരമിച്ചു. മികച്ച സൈനിക സേവനത്തിനുള്ള വിശിഷ്ട് സേവാ മെഡല്‍ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയില്‍ നിന്നും സ്വീകരിച്ചു. കര്‍ണാടക സംഗീതത്തില്‍ പ്രാവിണ്യം നേടിയ വിജയ ലക്ഷ്മി രമണന്‍ ചെറുപ്പത്തില്‍ തന്നെ ആകാശവാണിയില്‍ ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചിരുന്നു. മകള്‍കൊപ്പം അള്‍സൂരിലായിരുന്നു താമസം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം