ഹൊസകോട്ടയിൽ മലയാളിയുടെ പെട്രോൾ ബങ്കിലെ ജീവനക്കാരനെ അക്രമിച്ച താലൂക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

ബെംഗളൂരു: ഗുഡ്സ് ട്രക്കിൽ നിറച്ച ഇന്ധനത്തിന് അമിത തുക ഈടാക്കി എന്നാരോപിച്ച് പെട്രോൾ ബാങ്ക് ജീവനക്കാരനെ അക്രമിച്ച പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസകോട്ടെയിലെ ഹസിഗല താലൂക്ക് പഞ്ചായത്ത് അംഗം മഞ്ചുനാഥ് ഗൗഡയെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്.

തന്റെ ഗുഡ്സ് ട്രക്കിന് ഫുൾ ടാങ്ക് ഇന്ധനം നിറക്കാൻ മഞ്ചുനാഥ് ആവശ്യപ്പെട്ട പ്രകാരം 189 ലിറ്റർ ഡീസൽ ജീവനക്കാർ ട്രക്കിൽ നിറക്കുകയും അത് പ്രകാരമുള്ള ബിൽ നൽകുകയും ചെയ്തു. എന്നാൽ തന്റെ വാഹനത്തിന്റെ ഇന്ധന ടാങ്കിൽ നിറക്കാവുന്നത് പരമാവധി 180 ലിറ്റർ ഡീസലാണെന്നും ജീവനക്കാർ അമിതമായി തുക ആവശ്യപ്പെട്ടെന്നും മഞ്ചുനാഥ് തർക്കിച്ചു. എന്നാൽ വാഹനത്തിന്റെ ഇന്ധന ടാങ്ക് ക്ഷമത 190 ലിറ്ററാണെന്ന് പറഞ്ഞു പെട്രോൾ ബങ്ക് മാനേജർ മഞ്ചുനാഥിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും മഞ്ചുനാഥ് ചെവിക്കൊണ്ടില്ല. മഞ്ചുനാഥ് തന്റെ കൂട്ടാളികളുമായി വരികയും ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

2008 ൽ കശ്മീരിലെ കുപ് വാരയിൽ തീവ്രവാദികൾക്കെതിരെ പോരാടവെ വീരമൃത്യു വരിച്ച മലയാളിയായ കേണൽ ജോജൻ തോമസിൻറ വിധവക്ക് കർണാടക സർക്കാർ 2016 ൽ അനുവദിച്ചതാണ് ഈ പെട്രോൾ ബങ്ക്. മഞ്ചുനാഥും സംഘവും പെട്രോൾ ബങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ച വിവരം ജോജൻ തോമസിന്റെ മകൾ മേഘന തോമസ് ആണ്  ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സംഭവം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. തുടർന്നാണ് മഞ്ചുനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവ സമയത്ത് മഞ്ചുനാഥിന് ഒപ്പമുണ്ടായിരുന്ന കൂട്ടാളികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം