കത്തുകളും പാർസലുകളും അയക്കാൻ ഇനി 24X7 സ്മാർട്ട് പോസ്റ്റ് കിയോസ്ക്

ബെംഗളൂരു: സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്റ്റേഡ് പോസ്റ്റ് അയക്കാൻ പോസ്റ്റ് ഓഫീസിൽ ഇനി മുതൽ ക്യൂ നിൽക്കേണ്ടതില്ല. ഇന്ത്യാ പോസ്റ്റ് സ്ഥാപിച്ച സ്മാർട്ട് കിയോസ്ക് വഴി ഒരാൾക്ക് ഏത് സമയത്തും കത്തുകളോ പാർസലുകളോ അയക്കാവുന്നതാണ്. ബുധനാഴ്ച ബെംഗളൂരുവിലെ മ്യൂസിയം റോഡ് പോസ്റ്റ് ഓഫീസിലാണ് സ്മാർട്ട് പോസ്റ്റ് കിയോസ്ക് എന്ന ഡിജിറ്റൽ പോസ്റ്റ് ബോക്സ്(24/7) സ്ഥാപിച്ചത്. ഇന്ത്യാ പോസ്റ്റ് സെക്രട്ടറി പി.കെ. ബിസോയ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായുള്ളതാണ് ഇത്തരം സ്മാർട് കിയോസ്കുകൾ എന്ന് അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ പേമെൻറ് വഴി ഒരു വ്യക്തിക്ക് രണ്ടര കിലോഗ്രാം വരെ തൂക്കം വരുന്ന സാധനങ്ങൾ സ്മാർട്ട് കിയോസ്ക് വഴി അയക്കാവുന്നതാണ്. ഇതിനായി കത്തുകളൊ, പാർസലുകളൊ അയക്കുന്ന വ്യക്തി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, കർണാടക പോസ്റ്റൽ സർക്കിളിൻറ വെബ് സൈറ്റിൽ നിന്നോ സ്മാർട് പോസ്റ്റ് കിയോസ്ക് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അയക്കുന്ന ആളുടേയും, സ്വീകർത്താവിൻറേയും പേരും മേൽവിലാസവും ടൈപ്പ് ചെയ്തുകഴിഞ്ഞാൽ ഒരു ആറക്ക ഡിജിറ്റൽ കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് കിയോസ്കിലേക്ക് നേരത്തെ ആപ്പിൽ ശേഖരിച്ച വിവരങ്ങൾ അപ്പ് ലോഡ് ചെയ്ത ശേഷം രജിസ്റ്റർ പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കണം. അയക്കാനുദ്ദേശിക്കുന്ന സാധനം എന്തെന്നതിനെ അടിസ്ഥാനമാക്കി കിയോസ്ക് ഒരു ബാർകോഡ് ഉപഭോക്താവിന് നൽകും. ബാർകോഡ് അയക്കാനുള്ള പാർസലിൽ ഒട്ടിച്ച ശേഷം കിയോസ്കിൽ സ്കാൻ ചെയ്യുമ്പോൾ പാർസൽ നിക്ഷേപിക്കാനായുള്ള ട്രേ തനിയെ തുറക്കും. പാർസലിൻറ തൂക്കത്തിൻറയും, അയക്കേണ്ട ദൂരത്തിൻറേയും അടിസ്ഥാനത്തിൽ അടക്കേണ്ട ബിൽ തുക കിയോസ്കിൽ ഡിസ്പ്ലേ ചെയ്യുന്നു. കിയോസ്കിലെ സ്ക്രീനിൽ കാണുന്ന ക്യു. ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, നെറ്റ് ബാങ്ക് എന്നിവ വഴി പേമെൻറ് ചെയ്യാവുന്നതാണ്. പേമെൻറ് വിജയകരമായാൽ എല്ലാ വിവരങ്ങളുമടങ്ങിയ രശീതി കിയോസ്ക് പ്രിന്റ് ചെയ്യും. മാത്രമല്ല ഈ രശീതി ഉപഭോക്താവിന്റെ ഫോണിലേക്കും ഇ-മെയിലിലേക്കും അയച്ചു കൊടുക്കും.

വരും ദിവസങ്ങളിൽ ഇത്തരം കിയോസ്ക്കുകൾ നഗരത്തിലെ ഷോപ്പിംഗ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവടങ്ങളിൽ സ്ഥാപിക്കുമെന്ന് പോസ്റ്റൽ അധികൃതർ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം